Webdunia - Bharat's app for daily news and videos

Install App

‘മമ്മൂട്ടിയെ രക്ഷിച്ചത് നായർ, മോഹൻലാലിനെ ഇസ്ലാമും’- തിലകന് മാസ് മറുപടി നൽകി മണിയൻ‌പിള്ള രാജു

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (12:50 IST)
മലയാള സിനിമയിലും താരസംഘടനയായ അമ്മയിലും പല തരത്തിലുള്ള വേർതിരുവുകൾ ഉണ്ടെന്ന് നടൻ തിലകൻ പല തവണ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ നായര്‍ ലോബി മലയാള സിനിമയില്‍  ചേരി തിരിവ് ഉണ്ടാക്കുന്നുവെന്ന ആരോപണം നടന്‍ തിലകനാണ് ആദ്യം ഉന്നയിക്കുന്നത്. 
 
എന്നാല്‍ ഈ വിഷയത്തിൽ ജഗതി ശ്രീകുമാറിനെ പോലെയുള്ള സീനിയര്‍ താരങ്ങള്‍ തിലകനോട് യോജിച്ചിരുന്നില്ല. അടിസ്ഥാനരഹിതമായ ഒരു തോന്നാൽ മാത്രമാണെന്ന് ജഗതിയടക്കമുള്ളവർ പറഞ്ഞെങ്കിലും തന്റെ നിലപാടിൽ തിലകൻ ഉറച്ച് നിന്നിരുന്നു. 
 
മോഹന്‍ലാല്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയ സീനിയര്‍ താരങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു തിലകന്റെ പ്രധാന ആരോപണം. എന്നാൽ, ഇക്കാര്യത്തിൽ തിലകൻ ചേട്ടന് ഉണ്ടായത് വെറും തെട്ടിദ്ധാരണയായിരുന്നുവെന്ന് മണിയൻപിള്ള രാജു പിന്നീടൊരിക്കൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
 
“സിനിമയില്‍ ഒരിക്കലും ജാതിമതമില്ല, കാരണം മമ്മൂട്ടി എന്ന നടനെ കൊണ്ട് വരുന്നത് എംടി വാസുദേവന്‍ എന്ന നായരാണ്, മോഹന്‍ലാലിനെ കൊണ്ട് വന്നതാകട്ടെ ഫാസില്‍ എന്ന ഇസ്ലാമും.”- എന്നായിരുന്നു മണിയൻപിള്ള രാജു തിലകന് നൽകിയ മറുപടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments