മമ്മൂട്ടിച്ചിത്രത്തില്‍ എന്‍റെ കഥാപാത്രത്തിന് വ്യക്തിത്വമുണ്ട്: മഞ്‌ജു വാര്യര്‍

അശുതോഷ് ശ്രീറാം
ബുധന്‍, 8 ജനുവരി 2020 (18:17 IST)
മമ്മൂട്ടിയുമായി ഉടന്‍ ചെയ്യുന്ന സിനിമയില്‍ തന്‍റെ കഥാപാത്രം വ്യക്തിത്വമുള്ളതാണെന്ന് നടി മഞ്‌ജു വാര്യര്‍. തന്‍റെ കഥാപാത്രത്തിന് കഥയില്‍ പ്രസക്‍തിയും ഐഡന്‍റിറ്റിയുമുണ്ട്. താന്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന രീതിയിലാണ് അവയുടെ സ്രഷ്ടാക്കള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നും മഞ്‌ജു വാര്യര്‍ പറയുന്നു.
 
മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മഞ്‌ജു വാര്യം ഇക്കാര്യം പറയുന്നത്. മോഹന്‍ലാലിനൊപ്പം ചിത്രങ്ങള്‍ ചെയ്‌തപ്പോഴും തന്‍റെ കഥാപാത്രങ്ങള്‍ക്ക് അതിന്‍റേതായ പ്രാധാന്യമുണ്ടായിരുന്നു എന്നും മഞ്‌ജു പറയുന്നു.
 
ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്‌ജുവും ആദ്യമായി ഒന്നിക്കുന്നത്. ഈ സിനിമ നിര്‍മ്മിക്കുന്നത് ബി ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ്. ത്രില്ലര്‍ ഗണത്തില്‍ പെട്ട ഒരു സിനിമയായിരിക്കും ഇതെന്നാണ് സൂചനകള്‍. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്നത് വളരെക്കാലമായുള്ള തന്‍റെ ആഗ്രഹമായിരുന്നുവെന്നും കാര്യങ്ങളെല്ലാം ഇപ്പോഴാണ് ഒത്തുവന്നതെന്നും മഞ്‌ജു പറയുന്നു.
 
മഞ്‌ജുവിന്‍റെ ക്രിസ്‌മസ് ചിത്രം പ്രതി പൂവന്‍‌കോഴി വന്‍ വിജയമാണ് നേടിയത്. "ഇങ്ങനെയൊരു സിനിമ ഇതിനുമുമ്പ് വന്നിട്ടില്ല എന്നാണ് എന്‍റെ വിശ്വാസം. സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ കണ്‍‌മുന്നില്‍ കാണുമ്പോള്‍ പ്രതികരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഭംഗിയായി ഈ സിനിമ പറയുന്നുണ്ട്” - മഞ്‌ജു വാര്യര്‍ വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് ഒത്തുതീർപ്പ്,ഹമാസിനെ ഇല്ലാതെയാക്കണം, ഗാസ വിഷയത്തിൽ നെതന്യാഹുവിനെതിരെ തീവ്ര വലതുപക്ഷം

പൊന്നേ എങ്ങോട്ട്! സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 90,000 രൂപ കടന്നു

ചുമ മരുന്ന് സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന രണ്ടു കുട്ടികള്‍ കൂടി മരിച്ചു; ഒന്‍പത് കുട്ടികള്‍ വെന്റിലേറ്ററില്‍

ഭൂട്ടാൻ വാഹനക്കടത്ത്; കുരുക്ക് മുറുക്കാൻ ഇ.ഡിയും, 17 ഇടങ്ങളിൽ പരിശോധന

ഭൂട്ടാന്‍ കാര്‍ കടത്ത്: മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇ ഡി റെയ്ഡ്

അടുത്ത ലേഖനം
Show comments