Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 22 April 2025
webdunia

ബ്രഹ്‌മാണ്ഡ റിലീസുമായി വണ്‍, വിഷു മുതല്‍ കേരളക്കര മമ്മൂട്ടി ഭരിക്കും !

മമ്മൂട്ടി

സൂര്യ കൃഷ്‌ണന്‍

, ബുധന്‍, 8 ജനുവരി 2020 (15:28 IST)
മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ‘വണ്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. രാഷ്ട്രീയവും കുടുംബബന്ധങ്ങളും വിഷയമാകുന്ന സിനിമ ഈ വര്‍ഷം മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രമാണ്. ഈ വര്‍ഷത്തെ വിഷുച്ചിത്രമായാണ് ‘വണ്‍’ പ്രദര്‍ശനത്തിനെത്തുന്നത്. 
 
ബോബി - സഞ്‌ജയ് തിരക്കഥയെഴുതിയ വണ്‍ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്. മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണം എന്ന് ചൂണ്ടിക്കാണിക്കുന്ന പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മുരളി ഗോപിയും ജോജു ജോര്‍ജ്ജും ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ഗോപി പ്രതിപക്ഷനേതാവായും ജോജു പാര്‍ട്ടി സെക്രട്ടറിയായുമാണ് വേഷമിടുന്നത്. നിമിഷ സജയന്‍, രഞ്‌ജിത്ത്, ഗായത്രി അരുണ്‍, ബാലചന്ദ്ര മേനോന്‍, സുരേഷ് കൃഷ്‌ണ, സലിം കുമാര്‍, അലന്‍‌സിയര്‍, മാമുക്കോയ തുടങ്ങിയവര്‍ക്കും മികച്ച വേഷങ്ങളാണ് വണ്ണില്‍ ലഭിച്ചിരിക്കുന്നത്.
 
ഗോപി സുന്ദറാണ് സംഗീതം. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീ വാ തലൈവാ, അസുരന്റെ വിളയാട്ടം; ബോക്സോഫീസിനെ വിറപ്പിക്കാൻ മമ്മൂട്ടി !