വികാരാധീനനായി ‘മാസ്റ്റര്‍’ സംവിധായകന്‍ ലോകേഷ് കനകരാജ് - “ഇത് പ്രതീക്ഷിച്ചില്ല” !

കെ ആര്‍ അനൂപ്
ബുധന്‍, 13 ജനുവരി 2021 (19:50 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്ഷൻ ഡ്രാമ 'മാസ്റ്റർ' ഒടുവിൽ റിലീസായി. അതിരാവിലെ മുതൽ തന്നെ ആരാധകർ തിയേറ്ററുകളിൽ എത്തി. 'മാസ്റ്റർ' ആരാധകർക്കൊപ്പം കണ്ടതിന് ശേഷം സംവിധായകൻ ലോകേഷ് കനഗരാജ് വികാരാധീനനായി. മാസ്റ്ററിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും സിനിമ ആദ്യം തന്നെ തിയേറ്ററിൽ പോയി കണ്ടു. 
 
അനിരുദ്ധ് രവിചന്ദർ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ എന്നിവർ ചിത്രത്തിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ ചെന്നൈയിലെ ആരാധകർക്കൊപ്പം കണ്ടു. ചിത്രം കഴിഞ്ഞതിനുശേഷം ഉച്ചത്തിൽ ആർപ്പുവിളികളോടെ മാസ്റ്റർ ടീമിനെ ആരാധകർ അഭിനന്ദിച്ചുവെന്നും ആരാധകരിൽ നിന്ന് ഇത്രയും മികച്ച പ്രതികരണം ലഭിച്ചപ്പോൾ സംവിധായകൻ ലോകേഷ് കനഗരാജ് വികാരാധീനനായി എന്നാണ് റിപ്പോർട്ടുകൾ.
 
പതിവ് വിജയ് ചിത്രങ്ങളിലെ എല്ലാ ചേരുവകളും അടങ്ങിയതാണ് മാസ്റ്റർ എന്നാണ് സിനിമ കണ്ടതിനുശേഷം ആരാധകർ പറയുന്നത്. തിയേറ്ററിൽ ആഘോഷമാക്കാനുള്ള മാസ് ത്രില്ലർ ചിത്രം തന്നെയാണ് ഇത്. മാളവിക മോഹനൻ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. നായികാ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. അനിരുദ്ധിൻറെ സംഗീതവും ആരാധകർ ഏറ്റെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷന്‍ 2030: തിരുവനന്തപുരത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

സുരേഷ് ഗോപിയുടെ സ്വന്തം ആവണിശേരിയുട ഭരണം ഇനി യുഡിഎഫിന്

എസ്ഐആര്‍ പരിഷ്‌കരണം; ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കും

ക്രിസ്മസ് മദ്യവിൽപ്പനയിൽ 53 കോടിയുടെ വർദ്ധന

ഠാക്കൂർ വിഭാ​ഗക്കാരനായ യോ​ഗിയുടെ കീഴിൽ ബ്രാഹ്മണർ തഴയപ്പെടുന്നു; ബിജെപിയിൽ ജാതിപ്പോര് രൂക്ഷം

അടുത്ത ലേഖനം
Show comments