Publish Date: Wed, 17 Oct 2018 (12:23 IST)
Updated Date: Wed, 17 Oct 2018 (12:26 IST)
മീടൂ കാമ്പയിന്‍ മലയാള സിനിമയെ മുഴുവന്‍ പിടിച്ചുകുലുക്കുകയാണ്. നടന്‍ അലന്‍സിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് ഉയര്‍ത്തിയ ആരോപണമാണ് ഇപ്പോള്‍ കത്തിക്കയറുന്നത്.
‘ആഭാസം’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അലന്‍സിയര്‍ തന്‍റെ മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞുവെന്നും മദ്യപിച്ച് മുറിയില്‍ കടന്നുവന്ന് മോശമായി പെരുമാറിയെന്നുമാണ് ദിവ്യ ആരോപിച്ചത്. ആരോപണം അലന്‍സിയര്‍ ഭാഗികമായി ശരിവച്ചു.
മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന് തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും അലന്‍സിയര്‍ വെളിപ്പെടുത്തി. ദിവ്യയോട് നേരിട്ട് അശ്ലീല പ്രയോഗങ്ങൽ നടത്തിയിട്ടില്ല. എല്ലാവരും കൂടിയിരുന്നപ്പോൾ തമാശയായി പറയുന്നതാണ്. ദിവ്യയുടെ മുറിയില്‍ ദുരുദ്ദേശ്യത്തോടെ കയറിയിട്ടില്ല. അവരുടെ കട്ടിലിൽ കയറി കിടന്നിട്ടുണ്ട്. അത് സെക്സിനുവേണ്ടി ആയിരുന്നില്ല. ദിവ്യയും തന്റെ മുറിയിൽ വന്നിട്ടുണ്ടെന്നും കട്ടിലിൽ കിടന്നിട്ടുണ്ടെന്നും അലൻസിയർ പറയുന്നു. അതെല്ലാം സൗഹൃദത്തിന്റെ പേരിലായിരുന്നു എന്നും അലൻസിയർ കൂട്ടിച്ചേർക്കുന്നു.
മീടൂ കാമ്പയിന്‍ നല്ലതാണ്. എന്നാല്‍ അത് കുടുംബങ്ങള്‍ തകര്‍ക്കാന്‍ ആകരുത്. പ്രശ്നങ്ങള്‍ നേരത്തേ ഒത്തുതീര്‍പ്പാക്കിയതാണെന്നും അലന്‍സിയര്‍ പറയുന്നു.