'എന്‍റെ ലാലിന്’ ജന്മദിനാശംസകൾ: മമ്മൂട്ടി

കെ ആര്‍ അനൂപ്
വ്യാഴം, 21 മെയ് 2020 (17:21 IST)
എല്ലാ സിനിമകളിലും പേരെടുത്തു പറയാൻ കുറച്ചു നടീനടൻമാർ ഉണ്ടാവും.അതേപോലെ മലയാള സിനിമയിൽ ആദ്യം പറയുന്ന പേരുകളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലിന്  ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ ‘എൻറെ ലാലിന്' എന്ന തലവാചകത്തോടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
 
അതിന്‍റെ പ്രസക്‍തഭാഗം ഇങ്ങനെ: 
 
35 വർഷങ്ങൾക്കു മുമ്പിറങ്ങിയ പടയോട്ടത്തിന്റ സെറ്റിൽ വെച്ചാണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്. അവിടെനിന്ന് തുടങ്ങിയതാണ് ഈ സൗഹൃദം. എന്നെ ഇച്ചാക്ക പലരും ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്ര സന്തോഷം തോന്നാറില്ല. ലാലു വിളിമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. ഒരു സഹോദരനെ പോലെ തോന്നും. 
 
സിനിമയെ ഗൗരവത്തോടെയാണ് നമ്മൾ രണ്ടുപേരും കാണുന്നത്. പഠിക്കുന്ന വിദ്യാർത്ഥികളാണ് നമ്മൾ രണ്ടുപേരും. തൊഴിലിനെ ശ്രദ്ധ കേന്ദ്രീകരിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾ. അതുകൊണ്ടാണ് പരീക്ഷകളിൽ നമുക്ക് സാമാന്യം മാർക്ക് കിട്ടിയത്. അതിനാലാണ് ജനങ്ങൾ ഇത്രയധികം സ്നേഹിക്കുകയും വാഴ്ത്തുകയും ഒക്കെ ചെയ്യുന്ന നടന്മാരായത്.
 
എന്നാൽ ജീവിതത്തെ കോളേജ് വിദ്യാർത്ഥികൾ പോലെയാണ് നോക്കിക്കാണുന്നത്. കോളേജ് വിദ്യാര്‍ത്ഥികളെപോലെ തമാശ പറഞ്ഞും കളിച്ചും ഒക്കെ നടക്കുമായിരുന്നു. നമുക്കിടയിലുള്ള ചില്ലറ പ്രശ്നങ്ങളും പരിഭവങ്ങളും നമ്മൾ നേരിൽ കാണുമ്പോൾ ഐസ് പോലെ അലിഞ്ഞു ഇല്ലാതാവുന്നത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. മോളുടെ വിവാഹം, മോന്റെ വിവാഹം, ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെയാണ് നടത്തിത്തന്നത്. അപ്പു ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ വീട്ടില്‍ വന്ന് എന്റെ അനുഗ്രഹം വാങ്ങി, സ്നേഹം വാങ്ങി, എന്റെ പ്രാര്‍ത്ഥന കൂടെ കൊണ്ടുപോയി. 
 
സിനിമയ്ക്ക് അപ്പുറം ഉള്ള നമ്മുടെ  സൗഹൃദം ഒരുപാട് വളർന്നിരിക്കുന്നു. മലയാളത്തിന്റെ ഈ അത്ഭുതകലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിന ആശംസകൾ നേരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് യുഡിഎഫിൽ വൻ അഴിച്ചുപണി; പട്ടാമ്പി ലീഗിന്, കോങ്ങാട് കോൺഗ്രസിന്

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; മുന്‍കൂര്‍ വിസയില്ലാതെ ഈ രണ്ട് രാജ്യങ്ങള്‍ ഇനി പ്രവേശനം അനുവദിക്കില്ല

ഗോൾഡൻ ഡോം വേണ്ടെന്ന് പറഞ്ഞു, ചൈനയ്ക്കൊപ്പം കൂടി, ഒരു കൊല്ലത്തിനുള്ളിൽ കാനഡയെ ചൈന വിഴുങ്ങുമെന്ന് ട്രംപ്

മകരവിളക്ക് തീയതിയില്‍ സന്നിധാനത്ത് സിനിമ ചിത്രീകരണം; അന്വേഷണത്തിന് ഉത്തരവിട്ട് ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

കേരളം പിടിക്കാൻ ചെന്നിത്തലയ്ക്ക് നിർണായക ചുമതല, 2 എം പിമാർ മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments