Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്ക് കൊതി തോന്നാറുണ്ട്: മോഹന്‍ലാല്‍

സെനിത് ഗോപാല്‍
ബുധന്‍, 22 ജനുവരി 2020 (15:12 IST)
മമ്മൂട്ടി ചെയ്ത മഹത്തായ കഥാപാത്രങ്ങളെയൊന്നും തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹവും താനും തമ്മില്‍ ഒരു താരയുദ്ധം നിലനില്‍ക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍റ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.
 
മമ്മൂട്ടിക്ക് നല്ല റോളുകള്‍ കിട്ടുമ്പോള്‍ തനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് കൊതിക്കാറുണ്ടെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ മത്സരിക്കുമ്പോഴേ കുഴപ്പമുള്ളൂ, തങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമാണുള്ളതെന്നും അദ്ദേഹം പറയുന്നു.
 
മമ്മൂട്ടി ചെയ്‌ത മഹത്തായ കഥാപാത്രങ്ങളെയൊന്നും ചെയ്യാന്‍ തനിക്ക് സാധിക്കില്ല എന്ന് ഉത്തമബോധ്യം തനിക്കുണ്ടെന്നും ഈ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിഎസ്ടി നിരക്ക് ഇളവുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍; സംസ്ഥാന വിജ്ഞാപനമായി

സെപ്റ്റംബര്‍ 21 ന് ഭാഗിക സൂര്യഗ്രഹണം: ഇന്ത്യയില്‍ ദൃശ്യമാകുമോ, എങ്ങനെ കാണാം

ദാദാ സാഹിബ് പുരസ്‌ക്കാരം മോഹന്‍ ലാലിന്; അടൂര്‍ ഗോപാലകൃഷ്ണന് ശേഷം അവാര്‍ഡ് ലഭിക്കുന്ന മലയാളി

യഥാര്‍ത്ഥ കേരള സ്റ്റോറി: ഹിന്ദു സ്ത്രീയുടെ മകനായി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു മുസ്ലീം പഞ്ചായത്ത് അംഗം

നെയ്യാറ്റിന്‍കരയില്‍ തെങ്ങ് വീണ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments