Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ അതിശയത്തോടെ പറഞ്ഞു - “വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി”!

മോഹന്‍ലാല്‍ അതിശയത്തോടെ പറഞ്ഞു - “വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി”!
, വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (17:58 IST)
പൃഥ്വിരാജ് വിസ്മയിപ്പിക്കുകയാണ്. അത് അഭിനയവൈഭവം കൊണ്ടുമാത്രല്ല. സംവിധാന വൈഭവം കൊണ്ടുകൂടിയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ചിത്രീകരണവിശേഷങ്ങള്‍ ഓരോ ദിവസവും പുറത്തുവരുമ്പോള്‍ ഏവരും സംവിധാനത്തിലുള്ള പൃഥ്വിയുടെ കഴിവിനെ പുകഴ്ത്തുകയാണ്.
 
മോഹന്‍ലാലിനെപ്പോലും പൃഥ്വി വിസ്മയിപ്പിച്ചുകളഞ്ഞു. “വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി” എന്നാണ് നടന്‍ നന്ദുവിനോട് മോഹന്‍ലാല്‍ അത്ഭുതംകൂറിയത്.
webdunia
 
ഐ വി ശശിയൊക്കെ ചെയ്തിരുന്നത്ര ഈസിയായാണ് പൃഥ്വിരാജ് ഷോട്ടുകള്‍ പ്ലാന്‍ ചെയ്യുന്നതും സീനുകള്‍ പൂര്‍ത്തിയാക്കുന്നതെന്നുമാണ് എല്ലാവരും പറയുന്നത്. മിക്ക സീനുകളിലും രണ്ടായിരവും മൂവായിരവും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ 15 ദിവസമായി 5000 പേര്‍ പങ്കെടുക്കുന്ന ഒരു മാസ് രംഗം ചിത്രീകരിച്ചുവരികയാണ് പൃഥ്വി. ഈ രംഗത്തിന് മാത്രം രണ്ടരക്കോടി രൂപ ചെലവുണ്ട്.
 
ലൂസിഫറില്‍ അഭിനയിച്ചിരിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രതിഫലമായി മാത്രം രണ്ടരക്കോടി രൂപയാണ് ചെലവഴിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ബിഗ്ബജറ്റ് സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. രചന മുരളി ഗോപി.
webdunia
 
മിക്ക സീനുകളിലും അമ്പതോളം ഷോട്ടുകളുണ്ടെന്നാണ് വിവരം. എന്നാല്‍ അതിശയിപ്പിക്കുന്ന വേഗതയിലാണ് പൃഥ്വിരാജ് രംഗങ്ങള്‍ ഷൂട്ട് ചെയ്ത് മാറുന്നത്. മഞ്ജു വാര്യരാണ് ഈ സിനിമയിലെ നായിക. വിവേക് ഒബ്‌റോയിയാണ് വില്ലന്‍. 2019 വിഷുവിന് ലൂസിഫര്‍ തിയേറ്ററുകളിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേളിയെ മോശക്കാരി ആക്കാൻ ശ്രമം, വലിയ കളികൾ അണിയറയിൽ ഒരുങ്ങുന്നു?!