മമ്മൂട്ടി ചെയ്‌താല്‍ നന്നാവുമെന്ന് പലരും പറഞ്ഞു, പക്ഷേ മോഹന്‍ലാല്‍ മതിയെന്ന് തീരുമാനിച്ചു !

ഗേളി ഇമ്മാനുവല്‍
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (08:42 IST)
1994ല്‍ റിലീസ് ചെയ്‌ത മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘പക്ഷേ...’. ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയില്‍ മോഹന്‍ സംവിധാനം ചെയ്‌ത ആ സിനിമയില്‍ ശോഭനയും ശാന്തികൃഷ്ണയുമായിരുന്നു മോഹന്‍ലാലിന്‍റെ നായികമാര്‍.
 
തിലകന്‍, ഇന്നസെന്‍റ്, വേണു നാഗവള്ളി, ജഗതി ശ്രീകുമാര്‍, എം ജി സോമന്‍ തുടങ്ങിയവര്‍ക്ക് മികച്ച കഥാപാത്രങ്ങളെയായിരുന്നു ആ സിനിമയില്‍ അവതരിപ്പിക്കാനുണ്ടായിരുന്നത്.
 
എന്നാല്‍ ഈ സിനിമയുടെ കഥ കേട്ട പലരും ഇത് മമ്മൂട്ടിക്ക് പറ്റിയ കഥയാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ നന്നായി തിളങ്ങുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടായിരുന്നു എന്ന് ചെറിയാന്‍ കല്‍പ്പകവാടി പറയുന്നു.
 
ചിത്രത്തിന്‍റെ ക്ലൈമാക്‍സ് എഴുതാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും കല്‍പ്പകവാടി വ്യക്‍തമാക്കുന്നു. തിയേറ്ററില്‍ വിജയമായ ചിത്രം ഇന്നും ഓര്‍ത്തിരിക്കുന്നത് അതിന്‍റെ ക്ലൈമാക്സിന്‍റെ പ്രത്യേകത കൊണ്ടാണെന്നും തിരക്കഥാകൃത്ത് പറയുന്നു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചെറിയാന്‍ കല്‍പ്പകവാടി ഇക്കാര്യം വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെറ്റ് ഡേ ഓഫർ: സന്താരി റിസോർട്ട്‌സിൽ വൂഫ്‌കേഷൻസിന് 20 ശതമാനം ഡിസ്‌കൗണ്ട്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

കുർദിഷ് ഗ്രൂപ്പുകളെ മുൻനിർത്തി ആക്രമിക്കാൻ യുഎസും ഇസ്രായേലും പദ്ധതിയിട്ടു, എന്നാൽ വിവരങ്ങൾ ചോർന്നതോടെ പദ്ധതി പാളി

ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments