അക്ഷയ്‌കുമാറിന് പകരം മോഹന്‍ലാലിനെ നായകനാക്കാന്‍ ആലോചിച്ചു, ബോളിവുഡ് സംവിധായകന്‍ തുറന്നടിക്കുന്നു!

വെള്ളി, 26 ജൂലൈ 2019 (15:29 IST)
സാങ്കല്‍പ്പിക കഥകള്‍ക്കും അടിപ്പടങ്ങള്‍ക്കുമൊക്കെ ഇപ്പോള്‍ ബോളിവുഡില്‍ തീരെ ഡിമാന്‍ഡ് കുറവാണ്. എന്തെങ്കിലും യഥാര്‍ത്ഥ സംഭവം, അല്ലെങ്കില്‍ പ്രശസ്തരുടെ ബയോപിക് ഇതൊക്കെയാണ് ഇപ്പോള്‍ കൂടുതലായും വിറ്റുപോകുന്നത്. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയുമായി ഒരുപിടി ബയോപിക്കുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിന്‍റെയൊപ്പം സംഭവകഥകളുടെ ചിത്രീകരണവുമുണ്ട്.
 
ഈ ഓഗസ്റ്റ് 15ന് ഇത്തരത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രം ‘മിഷന്‍ മംഗള്‍’ ആണ്. മംഗള്‍‌യാന്‍ വിക്ഷേപിച്ചതാണ് ഈ സിനിമയ്ക്ക് ആധാരമാകുന്നത്. ജഗന്‍ ശക്തി സംവിധാനം ചെയ്ത സിനിമയില്‍ അക്ഷയ്കുമാറും വിദ്യാബാലനുമാണ് നായകനും നായികയും. 
 
ആദ്യം മോഹന്‍ലാലിനെയും ശ്രീദേവിയെയും മനസില്‍ കണ്ടാണ് ഈ പ്രൊജക്ട് ആരംഭിച്ചതെന്ന് സംവിധായകന്‍ ജഗന്‍ ശക്തി പറയുന്നു. പിന്നീടാണ് ആ കഥാപാത്രങ്ങളിലേക്ക് അക്ഷയ്കുമാറും വിദ്യാബാലനും എത്തുന്നത്. അതുപോലെതന്നെ നിത്യാമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ ആയിരുന്നു.
 
രാകേഷ് ധവാന്‍ എന്ന ശാസ്ത്രജ്ഞനായാണ് അക്ഷയ്കുമാര്‍ മിഷന്‍ മംഗളില്‍ അഭിനയിക്കുന്നത്. തപ്‌സി പന്നു, സൊനാക്ഷി സിന്‍‌ഹ, ശര്‍മാന്‍ ജോഷി തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അച്ഛനെ കുറിച്ച് എന്റെ ഭയം അതായിരുന്നു: മനസുതുറന്ന് വിനീത് ശ്രീനിവാസൻ !