'ഇതാണ് എനിക്ക് വേണ്ടത്, എന്റെ തീരുമാനങ്ങൾ എന്റേത് മാത്രമാണ്'; 10 വർഷങ്ങൾക്ക് ശേഷം മനസ്തുറന്ന് നയൻതാര

ഇപ്പോൾ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനസ്സ് തുറന്നിരിക്കുകയാണ് താരം.

തുമ്പി എബ്രഹാം
ഞായര്‍, 6 ഒക്‌ടോബര്‍ 2019 (11:16 IST)
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നടി നയൻതാര സിനിമാലോകത്ത് അറിയപ്പെടുന്നത്. വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുമ്പോഴും സ്വകാര്യതയ്ക്ക് വില നൽകി അഭിമുഖങ്ങളിൽ നിന്നും പ്രോമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു നയൻതാര. ഇപ്പോൾ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനസ്സ് തുറന്നിരിക്കുകയാണ് താരം. വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് താരം മനസ്സ് തുറന്നത്.
 
ഞാൻ പ്രധാന കഥാപാത്രമാകുന്ന സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളിൽ, ഭർത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രകഥാപാത്രമാക്കിയുള്ള കഥകളുമായി സംവിധായകർ വരും. അത് ആവശ്യമാണോയെന്നാണ് ഞാൻ ചോദിക്കാറുള്ളത്'- നയൻതാര പറയുന്നു. 
 
ജയത്തിൽ മതിമറക്കുകയോ അതിൽ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല ഞാൻ, നല്ലൊരു സിനിമ പ്രേക്ഷകർക്ക് നൽകാൻ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്'- നയൻതാര പറയുന്നു.
 
എന്തുകൊണ്ടാണ് എല്ലായ‌പ്പോഴും പുരുഷന്മാർക്കും മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്നമെന്തെന്നാൽ സ്ത്രീകൾ ഇപ്പോഴും കമാൻഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് പറയാൻ അവർക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെൻഡർ കാര്യമില്ല. നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഞാൻ പറയുന്നത് കേൾക്കണം'- പുരുഷാധിപത്യത്തെക്കുറിള്ള ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ.
 
ഞാൻ ചിന്തിക്കുന്നത് എന്താണെന്നും ലോകം അറിയാൻ എനിക്ക് താൽപര്യമില്ല. ഞാൻ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ എനിക്ക് നിൽക്കാനകില്ല, പിന്നെ പല തവണയും മാധ്യമങ്ങൾ ഞാൻ പറഞ്ഞതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്, വളച്ചൊടിച്ചിട്ടുണ്ട്. അതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്. എന്റെ ജോലി അഭിനയമാണ്.. ബാക്കി സിനിമ സംസാരിക്കട്ടെ;'- താരം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ഡലപുനർനിർണയ ബില്ലിനെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം: ബിൽ പകർപ്പ് കത്തിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ട, എം പിമാരുടെ അനുപാതം അതുപോലെ തന്നെ തുടരും, ലോകസഭയിൽ സുപ്രധാനപ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ഇന്ത്യയാകെ കടുത്ത ചൂടിൽ, താപനില 40°C കടന്നു, രണ്ടാഴ്ച കടുത്ത ചൂട് തുടരും, രാജ്യവ്യാപക മുന്നറിയിപ്പ്

രക്ഷാപ്രവര്‍ത്തിന് പോയ ഫയര്‍ എഞ്ചിന് വഴി നല്‍കിയില്ല, കാര്‍ ഉടമയ്ക്കെതിരെ കേസ്

പള്ളി പരിസരത്ത് ഭ്രൂണം കണ്ടെത്തിയ സംഭവം; യുവതിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments