തമിഴ് സംവിധായകൻ വിഘ്നേഷ് ശിവന്റെ പിറന്നാളായിരുന്നു ഇന്നലെ. താരത്തിനു പിറന്നാൾ പാർട്ടി ഒരുക്കിയത് സാക്ഷാൽ ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്നെ. നയൻസും വിഘ്നേഷും പ്രണയത്തിലാണെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമില്ല. ഒരിക്കൽ നയൻ തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചതുമാണ്. ഇനി വിവാഹം എന്ന് എന്ന് മാത്രേമേ അറിയേണ്ടതുള്ളു. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	34ആം വയസിലേക്ക് കടന്നിരിക്കുകയാണ് വിഘ്നേഷ് ശിവൻ. കറുത്ത കളർ ഷർട്ടിൽ വിഘ്നേഷും അതേ കളർ സാരിയിൽ നയനും കാണാൻ മനോഹരമായിരുന്നു. മെയ്ഡ് ഫോർ ഈച്ച് അദർ എന്ന പോലെ. ഇരുവരുടെയും സുഹൃത്തായ അനിരുദ്ധും പാർട്ടിയിൽ പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. 
	 
	അതേസമയം, വിഘ്നേഷ് ശിവൻ നിർമിക്കുന്ന നേട്രിക്കാൻ എന്ന ചിത്രത്തിൽ നയൻ ആണ് നായിക. നയൻതാര അന്ധയായ കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്.