Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എനിക്ക് സംസാരിക്കണം എന്ന് തോന്നുമ്പോഴല്ലാതെ ഞാൻ മിണ്ടില്ല', നയൻതാരയുടെ മൗനത്തിന് പിന്നിൽ ?

'എനിക്ക് സംസാരിക്കണം എന്ന് തോന്നുമ്പോഴല്ലാതെ ഞാൻ മിണ്ടില്ല', നയൻതാരയുടെ മൗനത്തിന് പിന്നിൽ ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ജൂണ്‍ 2020 (07:54 IST)
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വിവാഹിതയായെന്ന റിപ്പോർട്ടുകൾ വന്നിരിക്കെ പക്ഷേ, താരറാണി മൗനത്തിലാണ്. കരിയറിൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും യാതൊരു റോളുമില്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് നയൻതാര. ഗ്ലാമർ വേഷങ്ങളുടെ പേരിലും പ്രണയത്തിൻറെ പേരിലും സിനിമാജീവിതത്തിന്‍റെ തുടക്കത്തിൽ തന്നെ നയൻതാര വിവാദങ്ങളുടെ ചുഴിയിൽ അകപ്പെട്ടിരുന്നു. എന്നാൽ ഇതിനെ ഒന്നും വകവയ്‌ക്കാതെ നൂറുശതമാനം സിനിമയിൽ മാത്രം ഫോക്കസ് ചെയുന്ന കഠിനാധ്വാനിയാണ് നയൻതാര.
 
ഒളിച്ചോടിപ്പോയി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് ഒരാളോട് ഇഷ്ടം തോന്നിയാൽ അത് അച്ഛനോടും അമ്മയോടും പറഞ്ഞ് അവരുടെ സമ്മതത്തോടെ ആയിരിക്കും തൻറെ വിവാഹമെന്നും നയൻതാര മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
 
ഞാൻ അഭിമുഖം കൊടുക്കാതിരുന്നാൽ മാധ്യമങ്ങൾ എന്നെക്കുറിച്ച് അവർക്ക് തോന്നുന്നത് എഴുതും. അതു കണ്ടിട്ട് ഞാൻ പ്രകോപിതയാകുമെന്നും ഞാൻ പ്രതികരിക്കുമെന്നും കരുതിയാണ് അവർ  എഴുതുന്നത്. പക്ഷേ എനിക്ക് സംസാരിക്കണം എന്ന് തോന്നുമ്പോഴല്ലാതെ ഞാൻ മിണ്ടില്ല എന്ന് നയൻതാര മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 
 
തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇരുവരുടെ ഭാഗത്തുനിന്നും വന്നിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേഘ്‌നാ രാജിന്റെ ഭർത്താവും കന്നഡ താരവുമായ ചിരഞ്‌ജീവി സർജ് അന്തരിച്ചു