ക്യാമറാമാന്റെ മൂഡ് പോയി, 30 ദിവസത്തെ എന്‍റെ ഡേറ്റ് അവര്‍ 3 ദിവസത്തേക്ക് ചുരുക്കി, അടുത്ത സിനിമയിൽ ചാൻസും പോയി: നിർമ്മൽ പാലാഴി

കെ ആര്‍ അനൂപ്
വെള്ളി, 3 ജൂലൈ 2020 (19:50 IST)
ജയസൂര്യ ചിത്രം ഫുക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ആണ് നിര്‍മല്‍ പാലാഴി. അതിന് മുമ്പും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് നിര്‍മ്മല്‍. ആ സമയത്ത് ഒരപകടം പറ്റി. അപകടത്തിന് ശേഷം തിരിച്ചുവന്ന് ചെയ്‌തതില്‍ ശ്രദ്ധിക്കപ്പെട്ടത് ഫുക്രി ആയിരുന്നു. ഫുക്രിക്ക് മുമ്പ് അഭിനയിച്ച ചില സിനിമകളില്‍ അപകടത്തിന്‍റേതായ കുറച്ചു പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവന്നത് നിര്‍മ്മല്‍ തുറന്നുപറയുകയാണ്.
 
അപടത്തിന് ശേഷം തിരിച്ചെത്തി രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കുന്ന സമയം. ജീവിതം അങ്ങോട്ടാണോ ഇങ്ങോട്ടോ എന്നറിയാതെ നിൽക്കുമ്പോൾ കിട്ടിയ സിനിമയായിരുന്നു അത്. ആക്സിഡൻറിനെ തുടർന്ന് എനിക്ക് മറവി ഉണ്ടായിരുന്നു. എന്‍റെ പ്രശ്നം കൊണ്ടുണ്ടായ റീടേക്കുകള്‍ കാമറാമാന്റെ മൂഡ് തകര്‍ത്തു. 30 ദിവസത്തെ ഡേറ്റ് അവര്‍ മൂന്ന് ദിവസത്തേക്ക് ചുരുക്കി. എന്‍റെ കഥാപാത്രത്തെ അവര്‍ വെട്ടിച്ചുരുക്കി. അത് അവരുടെ പ്രശ്നമായിരുന്നില്ല . ഞാൻ ഡയലോഗുകൾ തെറ്റിക്കുകയായിരുന്നു. ആ സിനിമയുടെ ക്യാമറാമാൻ തന്നെയായിരുന്നു ഞാന്‍ അഭിനയിക്കേണ്ട അടുത്ത സിനിമയിലും ക്യാമറ കൈകാര്യം ചെയ്തത്.
 
എന്നെ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചാൽ ക്യാമറാമാൻ ക്യാമറ എടുത്ത് ഓടേണ്ടി വരുമെന്ന് അവർ പറഞ്ഞു. എനിക്ക് ആ ചാൻസ് നഷ്ടപ്പെട്ടു. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഒരു ബ്രേക്ക് കിട്ടിയത് സിദ്ദിക്കിന്‍റെ ഫുക്രിയിലൂടെയാണെന്ന് നിര്‍മല്‍ പാലാഴി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

അടുത്ത ലേഖനം
Show comments