Select Your Language

Notifications

webdunia
webdunia
webdunia
webdunia

താങ്കൾ ഒരു ആണല്ലേ ? മുളയിലേ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? - നീരജ് മാധവിനോട് നിർമ്മാതാവ്

താങ്കൾ ഒരു ആണല്ലേ ? മുളയിലേ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? - നീരജ് മാധവിനോട് നിർമ്മാതാവ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 ജൂണ്‍ 2020 (13:03 IST)
നീരജ് മാധവൻറെ ഫേസ്ബുക്ക് പോസ്റ്റ് മലയാളസിനിമയിലാകെ ചർച്ചയായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി സുശീലന്‍. മുളയിലേ നുള്ളാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും പേര് പറയാത്തത് കാരണം പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥയിലാണെന്നും ഷിബു ജി സുശീലന്‍ പറയുന്നു.
 
“മുളയിലെ നുള്ളാൻ ശ്രമിച്ച വ്യക്തിയുടെ പേര് പറയാൻ ഇത്ര പേടിയാണോ?. അതോ മറവി ഉണ്ടോ?” - ഷിബു ചോദിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി 'സെവൻത് ഡേ' എന്നാ സിനിമ നിർമ്മിച്ച ഷിബു ജി സുശീലന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
 
“താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവി  ഉണ്ടോ ? പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ നീരജിനെ നുള്ളിയത്... അപ്പോൾ സത്യസന്ധതയോടെ... ആണത്തത്തോടെ പേര് പറയുക. അതാണ് വേണ്ടത്. താങ്കളുടെ കൂടെ അഭിനയിച്ചവരെയും, ടെക്‌നീഷ്യന്മാരെയും, നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം. സത്യസന്ധമായി പേര് തുറന്നു  പറയുക. താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ്. അത് ഒരിക്കലും ശരിയല്ല. 2015ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട്” - ഷിബു ജി സുശീലന്‍ ഫെയ്സ്ബുക്കിൽ എഴുതി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണപ്പെട്ടില്ലെങ്കിൽ പോലീസ് അതിക്രമം ആരെങ്കിലും ശ്രദ്ധിക്കുമോ, ചോദ്യവുമായി സൂര്യ