'ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടില്ല', എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന വാർത്ത തള്ളി പാർവതി

കെ ആര്‍ അനൂപ്
വ്യാഴം, 11 ഫെബ്രുവരി 2021 (12:19 IST)
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. എൽഡിഎഫ് സീറ്റിൽ താരം മത്സരിക്കും എന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ ഒരു പാർട്ടിയും സമീപിച്ചിട്ടില്ലെന്നും പാർവതി വ്യക്തമാക്കി. നടിയുമായി പാർട്ടിക്കാർ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
 
അതേസമയം സിനിമ തിരക്കുകളിലാണ് നടി. 'വർത്തമാനം' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പാർവതി. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 12 ന് തിയേറ്ററുകളിലെത്തും. റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി, ഡെയ്ൻ ഡേവിസ്, സുധീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.
 
ബിജുമേനോന് ഒപ്പം 'ആർക്കറിയാം' എന്ന ചിത്രവും ഇനി വരാനിരിക്കുന്നുണ്ട്. പാർവതിയെ കൂടാതെ ഷറഫുദ്ദീനും ഈ സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

അടുത്ത ലേഖനം
Show comments