Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

'ജാതിയോ മതമോ ഇല്ലാത്തവൻ, ലോകത്തോട് മുഴുവൻ പ്രണയം' - അഞ്ചാം വാർഷികത്തിൽ ചാർലിയെ നിർവചിക്കുന്നത് ഇങ്ങനെ !

ദുൽഖർ സൽമാൻ

കെ ആർ അനൂപ്

, വ്യാഴം, 24 ഡിസം‌ബര്‍ 2020 (11:46 IST)
'ചാർലി ’ഒരു ആഘോഷമാണ്. ജീവിതത്തിന്റെ ആഘോഷം. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലിയ്ക്ക് അഞ്ച് വയസ്സ് തികയുകയാണ്. 2015 ഡിസംബർ 24നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൻറെ അഞ്ചാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകരും അണിയറപ്രവർത്തകരും. 2013 ൽ മദ്രാസിലെ ഒരു കഫേയിൽ ഇരുന്ന് ചാർലിയെക്കുറിച്ച് ആദ്യമെഴുതിയ വരികൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് കഥാകൃത്ത് ഉണ്ണി ആർ.
 
5 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം അവൻ ജനിച്ചു. ക്രിസ്തുവിന് ഒരു ദിവസം മുമ്പേ എന്നാണ് ചിത്രത്തിൻറെ കഥാകൃത്ത് ഉണ്ണി പറയുന്നത്.  
"അയാൾ കാറ്റിനെപ്പോലെ ജാതിയോ മതമോ ഇല്ലാത്തവൻ, ലോകത്തോട് മുഴുവൻ പ്രണയം, വേണമെങ്കിൽ ജിന്ന് എന്ന് വിളിക്കാം" - ഉണ്ണി ആർ കുറിച്ചു.
 
പാർവ്വതി മേനോൻ, അപർണ്ണ ഗോപിനാഥ്, നെടുമുടി വേണു, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, ജോയ് മാത്യു, രഞ്ജി പണിക്കർ, സുനിൽ സുഗത, രമേശ് പിഷാരടി, കല്പന, സീത, ടോവിനോ തോമസ്, ജേക്കബ് ഗ്രിഗറി, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്. ഫൈൻഡിങ് സിനിമാസിന്റെ ബാനറിൽ ഷെബിൻ ബെക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
 
‘ചാർലി’ യുടെ തമിഴ് റീമേക്കിന് മാരാ എന്നാണ് പേര് നൽകിയിരിക്കുന്നത്. മാധവൻ നായകനായെത്തുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥും ശിവദയും നായികമാരാവുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം ജി ആറായി അരവിന്ദ് സ്വാമി, പുതിയ ലുക്ക് പുറത്ത്