Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ജനങ്ങളുടെ ഇടയിലാണ് നില്‍ക്കുന്നത്: പിണറായി

മമ്മൂട്ടി ജനങ്ങളുടെ ഇടയിലാണ് നില്‍ക്കുന്നത്: പിണറായി

എം പവിത്ര

, വ്യാഴം, 14 നവം‌ബര്‍ 2019 (16:49 IST)
മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അഗാധമായ സൌഹൃദമുണ്ട്. ഒരേ രാഷ്ട്രീയ ചിന്താഗതിയുള്ളവര്‍ എന്നതിലപ്പുറം ഒരു സൌഹൃദം കാത്തുസൂക്ഷിക്കാന്‍ ഇരുവര്‍ക്കും കഴിയുന്നു. 
 
ഒരു സിനിമാതാരം എന്ന നിലയില്‍ ദന്തഗോപുരത്തില്‍ കഴിയുന്നയാളല്ല മമ്മൂട്ടിയെന്ന് ഒരിക്കല്‍ മാതൃഭൂമിക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. “ജനങ്ങളുടെ പ്രശ്നങ്ങളുമായി അവര്‍ക്കിടയില്‍ നില്‍ക്കുക എന്നത് മമ്മൂട്ടിയുടെ പ്രത്യേകതയാണ്. അല്ലാതെ സിനിമാതാരം എന്ന നിലയില്‍ ദന്തഗോപുരത്തില്‍ കഴിയുകയല്ല അദ്ദേഹം ചെയ്യുന്നത്” - പിണറായി വ്യക്തമാക്കുന്നു.
 
ഈ സമൂഹത്തേക്കുറിച്ച് എപ്പോഴും ഒരു കരുതല്‍ മമ്മൂട്ടി സൂക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളില്‍ ആ കരുതല്‍ എന്നും പ്രതിഫലിക്കുകയും ചെയ്യുന്നു. എറണാകുളത്ത് കുടിവെള്ള വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് മമ്മൂട്ടി മുന്‍‌കൈ എടുത്തത് ഇത് വ്യക്തമാക്കുന്നതാണ് - പിണറായി പറയുന്നു.
 
മലയാള സിനിമയ്ക്ക് ദേശീയതലത്തില്‍ പുരസ്കാരങ്ങള്‍ നേടിത്തരുന്നതിന് പലതവണ മമ്മൂട്ടിയുടെ അഭിനയ മികവ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പിണറായി ഈ അഭിമുഖത്തില്‍ ഓര്‍മ്മിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Breaking: ദിലീപ് ചിത്രം കഴിഞ്ഞാല്‍ ജോഷി ചെയ്യുന്നത് മമ്മൂട്ടിച്ചിത്രം, സജീവ് പാഴൂരിന്‍റെ തിരക്കഥ