'പാട്ടിനെക്കുറിച്ച് ഒരുപാട് അറിവുളള ആളാണ് മമ്മൂക്ക, പക്ഷേ പാട്ട് പാടില്ലെന്ന വാശിയുണ്ട്'; തുറന്ന് പറഞ്ഞ് പിഷാരടി

മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

തുമ്പി എബ്രഹാം
വ്യാഴം, 3 ഒക്‌ടോബര്‍ 2019 (10:10 IST)
മമ്മൂട്ടിയും രമേഷ് പിഷാരടിയും ആദ്യമായി ഒന്നിച്ച ഗാനഗന്ധര്‍വ്വന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പാട്ടിനെക്കുറിച്ച് ഒരുപാട് അറിവുളള ആളാണ് അദ്ദേഹമെന്ന് രമേഷ് പിഷാരടി പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. പാട്ടിനെക്കുറിച്ച് ഒരുപാട് അറിവുളള ആളാണ് മമ്മൂക്ക. പക്ഷേ പാട്ട് പാടില്ലെന്ന വാശിയുണ്ട്. സ്വന്തം ഇഷ്ടത്തിനായി മമ്മൂക്ക പാടും. എന്നാല്‍ പൊതുവേദിയില്‍ പാടാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ല. മമ്മൂക്ക പാടുന്നതും ആസ്വദിക്കുന്നതും അദ്ദേഹത്തിന് വേണ്ടിയാണ്.
 
പൊതുസ്ഥലത്ത് പാട്ട് പാടാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും രമേഷ് പിഷാരടി പറയുന്നു. വലിയ സംഗീത ആസ്വാദകനാണ് മമ്മൂക്ക , സ്വന്തം പാട്ട് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല. പാട്ടിനെക്കുറിച്ച് നല്ല അറിവുണ്ട്. ഏത് സിനിമയിലെ പാട്ട്, ഏത് വര്‍ഷം പുറത്തിറങ്ങിയത്, എന്നിങ്ങനെയുളള കാര്യങ്ങളെക്കുറിച്ചെല്ലാം മമ്മൂക്കയ്ക്ക് നല്ല അറിവുണ്ട്. വലിയൊരു പാട്ട് കളക്ഷന്‍ തന്നെ മമ്മൂക്കയുടെ പക്കലുണ്ടെന്നും അഭിമുഖത്തില്‍ സംസാരിക്കവേ രമേഷ് പിഷാരടി തുറന്നുപറഞ്ഞു. അതേസമയം കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു തരം കഥാപാത്രമായിട്ടാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലീഗ് 24- 25 സീറ്റുകൾ നേടും, യുഡിഎഫ് 2011ലേക്കാൾ സീറ്റുകൾ നേടും , ഭരണം പിടിക്കും: ശശി തരൂർ

മദ്യശാലകൾ ഇന്ന് വൈകീട്ട് ആറിന് അടയ്ക്കും, 48 മണിക്കൂർ ഡ്രൈ ഡേ

ട്രംപിന്റെ സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി, ഊര്‍ജനിലയങ്ങള്‍ക്ക് മനുഷ്യകവചമൊരുക്കാന്‍ ഇറാന്‍

2018ലെ പ്രളയം മനുഷ്യ നിര്‍മ്മിതം, പിന്നില്‍ അഴിമതി; മന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

അമേരിക്ക വിചാരിച്ചാല്‍ ഒറ്റ രാത്രികൊണ്ട് ഇറാനെ തീര്‍ക്കാം, ആ രാത്രി നാളെ ആയേക്കാം, വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ ട്രംപിന്റെ ഭീഷണി

അടുത്ത ലേഖനം
Show comments