Webdunia - Bharat's app for daily news and videos

Install App

ഒമര്‍ പണ്ടേ പ്രിയാ വാര്യരെ സെലക്‍ട് ചെയ്തതാണ്, പക്ഷേ പ്രിയ പോയില്ല!

Webdunia
ബുധന്‍, 14 ഫെബ്രുവരി 2018 (18:06 IST)
പ്രിയ പ്രകാശ് വാര്യര്‍ ഇന്ന് മലയാളത്തിന്‍റെ മാത്രം സ്വന്തമല്ല. ലോകത്തിന്‍റെ മുഴുവന്‍ നായികയാണ്. ലോകമെങ്ങും ഇപ്പോള്‍ പ്രിയ അഭിനയിച്ച ‘മാണിക്യമലരായ് പൂവി’ ഗാനരംഗവും ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിന്‍റെ ടീസറും വൈറലായി മാറിയിരിക്കുന്നു. പുരികക്കൊടിയാല്‍ ലോകത്തെ മുഴുവന്‍ വീഴ്ത്തിക്കളഞ്ഞ പ്രിയയെ അഡാറ് ലവിനുവേണ്ടിയല്ല സംവിധായകന്‍ ഒമര്‍ ആദ്യമായി തെരഞ്ഞെടുത്തത് എന്നറിയാമോ?
 
പ്രിയ വാര്യരെ ഒമര്‍ തന്‍റെ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത് ഇതാദ്യമല്ല. നേരത്തേ ചങ്ക്‍സ് എന്ന ചിത്രത്തിന് വേണ്ടി പ്രിയയെ ഒമര്‍ സെലക്‍ട് ചെയ്തതാണ്. എന്നാല്‍ ആ ക്ഷണം പ്രിയ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അതിന് ഒരു കാരണമുണ്ട്.
 
ചങ്ക്സിന്‍റെ ഓഡിഷന് പോവുകയും പ്രിയയ്ക്ക് സെലക്ഷന്‍ കിട്ടുകയും ചെയ്തു. എന്നാല്‍ ആ സമയത്തായിരുന്നു പന്ത്രണ്ടാം ക്ലസിന്‍റെ ബോര്‍ഡ് എക്സാം വന്നത്. അതുകൊണ്ട് പ്രിയയ്ക്ക് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. അത് പ്രിയയ്ക്ക് വലിയ വിഷമമാകുകയും ചെയ്തു.
 
എന്നാല്‍ പിന്നീട് ഒമര്‍ തന്നെ പുതിയ ചിത്രം തുടങ്ങുന്നതായി അറിഞ്ഞു. ‘ഒരു അഡാറ് ലവ്’ ഓഡിഷന്‍ ഉണ്ടെന്നറിഞ്ഞതോടെ അതിനും പോയി. കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സെലക്‍ട് ചെയ്തെന്നറിയിച്ച് കോള്‍ വന്നു. ഒരു ജൂനിയര്‍ റോള്‍ ചെയ്യാന്‍ വേണ്ടിയാണ് വിളിച്ചത്. ആദ്യമെടുത്തത് ‘മാണിക്യമലരായി പൂവി’ എന്ന സോംഗിന്‍റെ ദൃശ്യങ്ങളായിരുന്നു.
 
ആ രംഗങ്ങളും അതിന് ശേഷം വന്ന ടീസറുമാണ് ഇന്ന് ലോകം മുഴുവന്‍ വൈറലായിരിക്കുന്നത്. ഏപ്രില്‍ അവസാനമാണ് ഒരു അഡാറ്‌ ലവ് റിലീസാകുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയവും സ്കൂള്‍ ലൈഫുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം.
 
കുട്ടിക്കാലം മുതല്‍ക്കേ പ്രിയാ വാര്യര്‍ക്ക് അഭിനയമോഹം ഉണ്ടായിരുന്നു. സ്കൂളിലാണ് അഭിനയപരീക്ഷണങ്ങള്‍ തുടങ്ങിയത്. ഡ്രാമയൊക്കെ ചെയ്തു. പിന്നെ മൂന്ന് ഷോര്‍ട്ട് ഫിലിംസ് ചെയ്തു. റാംപ് ഷോകള്‍ ചെയ്തു. കോളജില്‍ നിന്ന് ഫാഷന്‍ ഷോ കോമ്പറ്റീഷനുകള്‍ക്ക് പോയി. ഒടുവില്‍ പ്രിയ സിനിമയിലെത്തിയിരിക്കുകയാണ്. ആദ്യ സിനിമ പുറത്തുവരുന്നതിന് മുമ്പ് തന്നെ പ്രിയ വാര്യര്‍ ലോകമറിയുന്ന സെലിബ്രിറ്റിയാവുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments