Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള ചിത്രത്തില്‍ അഭിനയിക്കുന്നില്ല; ആരാധകരെ നിരാശയിലാഴ്ത്തി മിയ ഖലീഫയുടെ പ്രതികരണമെത്തി

മിയ ഖലീഫ മലയാളത്തിലേക്കില്ല; സംവിധായകന്റെ വാദങ്ങള്‍ പൊളിയുന്നു

മലയാള ചിത്രത്തില്‍ അഭിനയിക്കുന്നില്ല; ആരാധകരെ നിരാശയിലാഴ്ത്തി മിയ ഖലീഫയുടെ പ്രതികരണമെത്തി
, വ്യാഴം, 2 നവം‌ബര്‍ 2017 (08:53 IST)
ലോകത്താകമാനമുള്ള പോണ്‍ ആരാധകരുടെ ഇഷ്ടതാരമായ മിയ ഖലീഫ മലയാള ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ വാര്‍ത്ത കണ്ട് മിയയുടെ ആരാധകരെല്ലാം വലിയ ആവേശത്തിലുമായിരുന്നു. എന്നാല്‍ മലയാളികളെയെല്ലാം നിരാശയിലാഴ്ത്തി മിയ ഖലീഫയുടെ പ്രതികരണമെത്തിയിരിക്കുന്നു. മലയാള സിനിമയില്‍ മിയ അഭിനയിക്കുന്നില്ലെന്നാണ് വാര്‍ത്ത വന്നിരിക്കുന്നത്. 
 
മിയ ഖലീഫ ഇന്ത്യയിലുള്ള ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മിയയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്. മിയ ഖലീഫ മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയും ഇവര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. വിനോദ വെബ് സൈറ്റായ ബോളിവുഡ് ലൈഫാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
 
ചങ്ക്‌സ് 2 വില്‍ ക്യാരക്ടര്‍ റോളിലായിരിക്കും മിയ എത്തുകയെന്നും ഒരു ഐറ്റം സോങ്ങും ചിത്രത്തിലുണ്ടാകുമെന്നുമാണ് നേരത്തെ ഒമര്‍ ലുലു പറഞ്ഞിരുന്നത്. പ്രൊജക്ടിനോട് മിയ അനുകൂലമായാണ് പ്രതികരിച്ചതെന്നും ഒമര്‍ പറഞ്ഞിരുന്നു. പോണ്‍ സ്റ്റാറെന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും വധഭീഷണിയും നേരിടേണ്ടി വന്നിട്ടുള്ള താരമാണ് മിയ ഖലീഫ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചില സമയത്ത് നഗര ജീവിതത്തിന്റെ ഭ്രാന്തതയിലും അനാവശ്യ ഊഹാപോഹങ്ങളില്‍ നിന്നും ഓടി ഒളിക്കണമെന്ന് തോന്നിയിട്ടുണ്ട് ’: പ്രതികരണവുമായി അമല പോള്‍