Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാനും മോഹൻലാലും അടിച്ചുപിരിയാത്തതിന് പ്രധാന കാരണം അതാണ്: വെളിപ്പെടുത്തി പ്രിയദർശൻ !

ഞാനും മോഹൻലാലും അടിച്ചുപിരിയാത്തതിന് പ്രധാന കാരണം അതാണ്: വെളിപ്പെടുത്തി പ്രിയദർശൻ !
, ഞായര്‍, 16 ഓഗസ്റ്റ് 2020 (12:16 IST)
മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം സിനിമയ്ക്കത്തും പുറത്തും അത് മലയാളി കാണാൻ തുണ്ടിയിട്ട് പതിറ്റാണ്ടുകളായി. ഇരുവർക്കിടയിലും എപ്പോഴെങ്കിലും ഒരു രസക്കേട് ഉണ്ടായതായി ആർക്കും അറിവുണ്ടാകില്ല. എല്ലാ കാലത്തും പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സിനിമകൾ എടുത്തു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ റിലീസിന് തയ്യാറായി നിൽക്കുകയാണ്. മോഹൻലാലുമായുള്ള ആ വലിയ സൗഹൃദത്തിൽ വിള്ളൽ വീഴാത്തതിന് കാരണം എന്താണെന്ന് തുറന്നു പറയുകയാണ് പ്രിയദർശൻ.   
 
'സിനിമയിലായാലും ജീവിതത്തിലായാലും ബന്ധത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ടാകും. അങ്ങോട്ടും ഇങ്ങോട്ടും കുറ്റവും കുറവുകളൂമെല്ലാം പറയുന്നവർ. അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാറില്ല. ഈഗോയ്ക്ക് രണ്ടു കാരണങ്ങളാകും പ്രധാനമായും ഉണ്ടാവുക. ഒന്ന് പ്രൊഫഷണലും മറ്റൊന്ന് ഫിനാന്‍ഷ്യലും ഇത് രണ്ടും ഞങ്ങള്‍ക്കിടയില്‍ ഇതുവരെ പ്രശ്നമായി വന്നിട്ടേയില്ല. ഒരാളെ താഴ്ത്തികെട്ടാനായി മറ്റേയാള്‍ ഒന്നും ചെയ്യില്ലെന്ന ഉറച്ച വിശ്വാസമാണ് സൗഹൃദത്തിന് പിന്നിലെ ശക്തി' വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില : പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്