Select Your Language

Notifications

webdunia
webdunia
webdunia
webdunia

'RRR' ബാഹുബലിയെ കടത്തിവെട്ടുമോ ? വരാനിരിക്കുന്നത് ഗംഭീര വിഷ്വല്‍ ട്രീറ്റ്, വെളിപ്പെടുത്തലുമായി ഛായാഗ്രാഹകന്‍ കെകെ സെന്തില്‍

KK Senthil Kumar

കെ ആര്‍ അനൂപ്

, ബുധന്‍, 23 മാര്‍ച്ച് 2022 (09:01 IST)
എസ് എസ് രാജമൗലി സംവിധാനം ചെയ്ത 'RRR'ലെ വിഷ്വല്‍ ഗാംഭീര്യത്തെക്കുറിച്ച് ജനപ്രിയ ഛായാഗ്രാഹകന്‍ കെകെ സെന്തില്‍ കുമാര്‍ വെളിപ്പെടുത്തി.
'രാം ചരണും എന്‍ടിആറും ആദ്യമായി ഒന്നിക്കുന്ന സീക്വന്‍സുകള്‍ക്ക് മികച്ച തിരക്കഥയ്‌ക്കൊപ്പം വലിയ സാങ്കേതികതകള്‍ ഉപയോഗപ്പെടുത്തി. രണ്ടാളുടെയും ഇന്‍ട്രൊഡക്ഷന്‍ എപ്പിസോഡുകള്‍ വളരെ വലുതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. സിനിമയില്‍ എന്‍ടിആറും ചരണും ആദ്യമായി കണ്ടുമുട്ടുന്ന സാഹചര്യമുണ്ട്. പ്രത്യേക എപ്പിസോഡിന് വിഎഫ്എക്സിനും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കും വലിയ സ്‌കോപ്പുണ്ട്.എപ്പിസോഡ് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ഏകദേശം മൂന്ന് വര്‍ഷത്തോളം ചെലവഴിച്ചു'- കെകെ സെന്തില്‍ പറഞ്ഞു.
 'RRR' മാര്‍ച്ച് 25 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആറാട്ട്' രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ നിര്‍ത്തി; സിനിമ ഉണ്ടാകില്ല