ആ ഫോട്ടോ എങ്ങനെ പ്രചരിച്ചുവെന്ന് അറിയില്ല, അത് സത്യമല്ല; തുറന്ന് പറഞ്ഞ് സംവൃത
'എങ്കിൽ എന്നോട് പറ' എന്ന പരിപാടിയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സംവൃതാ സുനിൽ. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചിത്രത്തിൽ ബിജു മേനോന്റെ നായികയായിട്ടാണ് താരത്തിന്റെ രണ്ടാം വരവ്. വിവാഹശേഷം ശേഷം അമേരിക്കയിൽ സ്ഥിര താമസമാക്കിയ താരത്തിനെ പറ്റി പ്രചരിച്ച ഒരു സത്യമല്ലാത്ത വാർത്തെയ കുറിച്ച് പറയുകയാണ് നടി.'എങ്കിൽ എന്നോട് പറ' എന്ന പരിപാടിയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
വിവാഹശേഷം താൻ അമിതമായി വണ്ണം വെച്ചു എന്നു തരത്തിലുളല വാർത്തകൾ പ്രചരിച്ചിരുന്നു. അതിന്റെ ഫോട്ടോകൾ പുറത്തു വന്നിരുന്നു. എന്നാൽ ,ഇത് എങ്ങനെ വന്നതാണെന്ന് തനിക്ക് അറിയില്ല. അതൊക്ക കണ്ടിട്ട് ഇന്നും ആളുകൾ എന്നോട് ചോദിക്കും ഓ മെലിഞ്ഞു പോയല്ലോ നേരത്തെ എന്തൊരു വണ്ണമായിരുന്നു എന്നൊക്കെ.അത് കേട്ടിട്ട് ഞാൻ ഷോക്കായിട്ടുണ്ട് . പ്രസവം കഴിഞ്ഞിട്ടു പോലും താൻ അധികം വണ്ണം വെച്ചിട്ടില്ലായിരുന്നു. അപ്പോഴും ഇതുപോലെ തന്നെയായിരുന്നു.
ആ വണ്ണമുളള ചിത്രം എങ്ങനെ പ്രചരിച്ചു എന്നത് തനിയ്ക്ക് അറിയില്ല. പക്ഷേ , അത് തന്റെ ഫോട്ടോ തന്നെയാണ്. എന്നാൽ അത് അങ്ങനേയൊ വന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല – സംവൃത ചിരിച്ചു കൊണ്ട് പറഞ്ഞു.
സത്യത്തിൽ സിനിമയിൽ ചെയ്യാൻ ഇഷ്ടമില്ലാത്ത റോളിനെ കുറിച്ചും സംവൃത പറഞ്ഞു. വൾഗർ വസ്ത്രം ധരിച്ച് ഐറ്റം നമ്പർ സീൻ അഭിനയിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. അതു പോലെ ജീവിതത്തിൽ കാണിച്ച മറക്കാനാവാത്ത കള്ളത്തരത്തിനെ കുറിച്ചും താരം പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന കാലത്ത് പരീക്ഷയുടെ മാർക്ക് തിരുത്തി വീട്ടിൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ അധിക വലിയ കള്ളത്തരംഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി .