Publish Date: Tue, 24 Nov 2020 (14:50 IST)
Updated Date: Tue, 24 Nov 2020 (14:52 IST)
ഉർവശി - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം മലയാളികളുടെ മനസ്സിൽ ഇടം നേടിയവയായിരുന്നു. അച്ചുവിൻറെ അമ്മ, മഴവിൽക്കാവടി, തലയണ മന്ത്രം തുടങ്ങി നിരവധി ചിത്രങ്ങൾ ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്നു. സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഉർവശി. സൂരറൈ പോട്ര്, പുത്തം പുതു കാലൈ, മൂക്കുത്തി അമ്മൻ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. അതിനാൽ തന്നെ ഉർവശി എന്ന നടി വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.
ഉർവശിയെ ലേഡി മോഹൻലാൽ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ അങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലിനും ഉർവശിക്കും അവരവരുടേതായ വ്യക്തിത്വവുമുണ്ടെന്നും മോഹന്‍ലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉര്‍വശിയെന്നും സത്യൻ അന്തിക്കാട് പറയുന്നു. മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ. ഇരുവരും ഒരേ ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് മനസ്സുതുറന്നത്.