മമ്മൂട്ടി എന്നോട് പരിഭവിച്ചിട്ടില്ല, ഇനി ചെയ്യുന്നത് അദ്ദേഹത്തിന്‍റെ മാത്രം സിനിമ: സത്യന്‍ അന്തിക്കാട്

Webdunia
വ്യാഴം, 18 ജൂലൈ 2019 (16:28 IST)
സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 22 വര്‍ഷങ്ങള്‍ കഴിഞ്ഞു. ‘ഒരാള്‍ മാത്രം’ ആയിരുന്നു ഇരുവരും ഒടുവില്‍ ചെയ്ത സിനിമ. ആ ചിത്രത്തിന് തിരക്കഥയെഴുതിയത് എസ് എന്‍ സ്വാമിയാണ്. സത്യന്‍ അന്തിക്കാടിന്‍റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. രചന ഇക്‍ബാല്‍ കുറ്റിപ്പുറം.
 
കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും തന്നെ അഭിനയിപ്പിക്കാത്തതില്‍ മമ്മൂട്ടി പരിഭവം പറഞ്ഞിട്ടില്ലെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. മമ്മൂട്ടിയില്ലാത്ത സിനിമകള്‍ ചെയ്യുമ്പോഴും നിരന്തരം ബന്ധപ്പെടുകയും സൌഹൃദം നിലനിര്‍ത്തുകയും ചെയ്യുന്ന അടുത്ത സുഹൃത്താണ് മമ്മൂട്ടിയെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു.
 
മമ്മൂട്ടിയുടേ ശബ്ദവും പൌരുഷമുള്ള രൂപവും ഇമേജുമെല്ലാം ചേര്‍ത്തുകൊണ്ടുള്ള ഒരു കഥാപാത്രത്തേക്കുറിച്ചാണ് താനും ഇക്ബാല്‍ കുറ്റിപ്പുറവും ചിന്തിച്ചതെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു. ചുറുചുറുക്കും നിഷ്കളങ്കതയും നിറഞ്ഞ ഒരു മമ്മൂട്ടിയെ പുതിയ സിനിമയില്‍ കാണാം. തികച്ചും സാധാരണക്കാരനായ, നാട്ടുകാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു കഥാപാത്രം.
 
എന്തായാലും ഇക്‍ബാല്‍ കുറ്റിപ്പുറം തിരക്കഥാ രചനയുടെ തിരക്കിലാണ്. മമ്മൂട്ടിക്ക് ഇപ്പോള്‍ മറ്റ് സിനിമകളുടെ തിരക്കുണ്ട്. 2020 തുടക്കത്തില്‍ തന്നെ സത്യന്‍ അന്തിക്കാട് - മമ്മൂട്ടിച്ചിത്രം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പുകടി ചികിത്സയ്ക്ക് ഇനി അലയേണ്ട; 108-ൽ വിളിച്ചാൽ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിലേക്ക് ഉടൻ മാറ്റം

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

അടുത്ത ലേഖനം
Show comments