പതിനെട്ടാം പടി ഇന്റർനെറ്റിൽ, നടപടിയുമായി സംവിധായകൻ!

തിങ്കള്‍, 15 ജൂലൈ 2019 (15:35 IST)
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ശങ്കർ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത് 'പതിനെട്ടാം പടി'യുടെ വ്യാജ പതിപ്പ് ഓൺലൈൻസൈറ്റുകളിൽ വന്നിരുന്നു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകനും അണിയറ പ്രവർത്തകരും.
 
സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിനു പിന്നാലെ വിവിധ പൈറസി സൈറ്റുകള്‍ വഴി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. ഇരുപത്തി എട്ടോളം വ്യാജ ലിങ്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ കണ്ടെത്തി നശിപ്പിച്ചു എന്നും അറിയിച്ചു.
 
പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു സിനിമയെ ഇത്തരത്തില്‍ നശിപ്പിക്കാന്‍ നോക്കുന്നത് അതീവ ദു:ഖകരമായ അവസ്ഥയാണെന്നും ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.
 
ഇത് തിയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് സൈറ്റുകള്‍ വഴി ലിങ്ക് പ്രചരിപ്പിക്കുന്നത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും പരാതി നല്‍കിയിട്ടുണ്ട്’, ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചിത്രം തീയറ്ററുകളിൽ ഓടുമ്പോൾ കുടുംബസ്ഥയായി സംവൃത അമേരിക്കയിൽ