Webdunia - Bharat's app for daily news and videos

Install App

'ദി പ്രീസ്റ്റ് പോലീസ് അല്ലാത്ത ഒരാള്‍ നടത്തുന്ന ഇന്‍വെസ്റ്റിഗേഷന്റെ കഥ', സിനിമയെ കുറിച്ച് തിരക്കഥാകൃത്ത് ശ്യാം മേനോന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (15:16 IST)
മമ്മൂട്ടി-മഞ്ജു വാര്യര്‍ ആദ്യമായി ഒന്നിക്കുന്ന 'ദി പ്രീസ്റ്റ്' കാണുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.ഈ ചിത്രം എങ്ങനെ ആയിരിക്കും എന്നതിന് ഒരു സൂചന നല്‍കിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം മേനോന്‍.   
 
മമ്മൂക്ക ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആയിട്ട് വരുന്ന ഒരുപാട് സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പോലീസ് അല്ലാത്ത ഒരാള്‍ നടത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ എന്നതാണ് ഈ സിനിമയെന്ന് തിരക്കഥാകൃത്ത് ശ്യാം മേനോന്‍ വെളിപ്പെടുത്തി. മാത്രമല്ല തിയേറ്ററില്‍ തന്നെ ആസ്വദിക്കേണ്ട സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സെക്കന്‍ഷോ ഇല്ലാത്ത കാരണത്താല്‍ റിലീസ് വൈകുകയാണ്. എന്നാല്‍ അടുത്തുതന്നെ റിലീസ് ഉണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ട് മഞ്ജു വാര്യര്‍ സിനിമയുടെ പുത്തന്‍ പോസ്റ്റര്‍ പങ്കുവയ്ക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments