Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

റിലീസിനൊരുങ്ങി 'വണ്‍', പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

മമ്മൂട്ടി

കെ ആര്‍ അനൂപ്

, വെള്ളി, 5 മാര്‍ച്ച് 2021 (17:11 IST)
മമ്മൂട്ടിയുടെ 'വണ്‍' റിലീസിന് ഒരുങ്ങുകയാണ്. കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായുള്ള മമ്മൂട്ടിയുടെ പുതിയ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'റിലീസിംഗ് സൂണ്‍' എന്ന് കുറിച്ചുകൊണ്ട് പുറത്തുവന്ന പോസ്റ്റര്‍ കണ്ട ആവേശത്തിലാണ് ആരാധകര്‍. മമ്മൂട്ടിക്ക് പിന്നിലായി ചിത്രത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വണിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.ഗണ്‍മാനായി വേഷമിടുന്നത് കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പുവാണ് എത്തുന്നത്. ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണനും വേഷമിടുന്നു. പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  
 
അതേസമയം മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' റിലീസ് മാറ്റി വെച്ചിരുന്നു. സെക്കന്‍ഡ് ഷോ ഇല്ലാത്ത കാരണത്താലായിരുന്നു പിന്‍മാറ്റം. അതിനാല്‍ തന്നെ 'വണ്‍','ദി പ്രീസ്റ്റ്' ഒരേസമയം റിലീസ് ചെയ്യുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിന് എത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇഷ്‌ക്' തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി, മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രിയ വാര്യര്‍