'മണിയൻപിള്ള രാജുവിനോട് പ്രണയം തോന്നിയിട്ടില്ല, ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു' ; വാർത്തകൾ വ്യാജമെന്ന് നടി ഷക്കീല

ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും’- ഷക്കീല പറയുന്നു

വ്യാഴം, 1 ഓഗസ്റ്റ് 2019 (08:15 IST)
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനോറ്റ് തനിക്ക് പ്രണയം തോന്നിയിരുന്നു എന്ന വാർത്തകൾ വ്യാജമെന്ന് നടി ഷക്കീല. ഒരു ടിവി ഷോയിലാണ് മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഛോട്ടാ മുംബൈ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന ഷക്കീല പറഞ്ഞതായി ആണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പ്രണയം തോന്നിയ ഷകീല മണിയൻ പിള്ള രാജുവിന് പ്രണയ ലേഖനം അയച്ചുവെന്നും ഷക്കീല പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
 
എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് നടി ഷക്കീല തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്‍കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും’- ഷക്കീല പറയുന്നു
 
ഷക്കീലയുടെ പ്രണയത്തെ കുറിച്ച് തനിക്കറിയത്തില്ലെന്ന് മണിയന്‍ പിള്ള രാജു നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാൽ‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ലെന്നായിരുന്നു മണിയൻ പിള്ള രാജുവിന്റെ പ്രതികരണം.
 
 
2007ൽ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാൻ ഉടനെ നിർമാതാവ് മണിയൻപിള്ള രാജുവിനെ പോയി കണ്ടു. ഞാൻ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുൻകൂറായി നൽകിയിരുന്നെന്നും. ഈ സംഭവത്തെ തുടർന്ന് മണിയൻ പിള്ള രാജുവിനോട് ഇഷ്ടം തോന്നി തുടങ്ങിയിരുന്നതായും , അദ്ദേഹത്തിന് പ്രണയ ലേഖനം എഴുതിയിരുന്നെന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് തമിഴ് സൂപ്പർ താരം അജിത് !