താൻ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ് ഷെയ്ൻ നിഗം

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ നിഗത്തിന്റെ തുറന്നു പറച്ചിൽ.

ശനി, 27 ജൂലൈ 2019 (12:02 IST)
താൻ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ് ഷെയ്ൻ നിഗം. എങ്ങനെയാണ് ഇത്ര എളുപ്പത്തിൽ പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ സാധിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഷെയ്ൻ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഒരാളുടെ ഹൃദയത്തിൽ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേഷമോ ഉണ്ടെങ്കിൽ മാത്രമേ അയാൾക്ക് കഥാപാത്രത്തെ നന്നായി ഉൾക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ ഞാനും ഒരാളുമായി പ്രണയത്തിലാണ്, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ നിഗത്തിന്റെ തുറന്നു പറച്ചിൽ. എന്നാൽ ആരാണ് ഹൃദയം കവർന്നത് എന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.
 
നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം ആണ് ഷെയ്ന്‍ നായകനായി എത്തുന്ന പുതിയ ചിത്രം.ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ചിത്രത്തിലെത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ചാവേറുകളുടെ കഥ മാത്രമല്ല മാമാങ്കം, പുതിയ പോസ്റ്റർ ഇതാ