'ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു അത് '; വിവാദങ്ങളില്‍ നിന്ന് പഠിച്ച പാഠം,ഷെയ്ന്‍ നിഗം പറയുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജനുവരി 2022 (09:02 IST)
ഭൂതകാലം എന്ന ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു ഷെയ്ന്‍ നിഗം കാഴ്ചവച്ചത്. സിനിമയ്ക്കും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെയിലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ മാറ്റമില്ലെങ്കില്‍ ജനുവരി 28 ന് സിനിമ തീയറ്ററുകളില്‍ എത്തും. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ കുറിച്ച് ഇപ്പോഴും ചോദ്യങ്ങളുയരുന്നുണ്ട്. 
 
വിവാദങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിച്ചോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിനിടെ നടന്‍ മറുപടി പറയുകയുണ്ടായി.അത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നെന്ന് മാത്രം ഇപ്പോള്‍ പറയാം എന്ന് ഷെയ്ന്‍ പറയുന്നു.
 
'പക്ഷെ അതേ കുറിച്ച് എനിക്ക് വലിയ നിരാശയോ നഷ്ടബോധമോ ഇല്ല. കാരണം ഈ സിനിമാ മേഖല എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും വളരെ അടുത്ത് നിന്ന് എനിക്ക് മനസിലാക്കാനായി. അങ്ങനെ നോക്കുമ്പോള്‍ ആ അനുഭവത്തെ കുറിച്ച് എനിക്ക് സന്തോഷമേയുള്ളു'- ഷെയ്ന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ

USA - Iran : അതിനും മടിക്കില്ല, കരസേനയെ ഇറക്കുമെന്ന വാർത്തകൾ തള്ളാതെ പെൻ്റഗൺ

എണ്ണ വേണ്ടവർ ഹോർമുസ് പിടിച്ചെടുക്കുക, അല്ലെങ്കിൽ യുഎസിൽ നിന്നും വാങ്ങാം : കൈയൊഴിഞ്ഞ് ട്രംപ്

പെറ്റ് ഡേ ഓഫർ: സന്താരി റിസോർട്ട്‌സിൽ വൂഫ്‌കേഷൻസിന് 20 ശതമാനം ഡിസ്‌കൗണ്ട്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments