Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെയ്ന്‍ നിഗത്തിന്റെ 'വെയില്‍' തിയറ്ററില്‍ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമോ ?

ഷെയ്ന്‍ നിഗത്തിന്റെ 'വെയില്‍' തിയറ്ററില്‍ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമോ ?

കെ ആര്‍ അനൂപ്

, ബുധന്‍, 12 ജനുവരി 2022 (10:02 IST)
ഷെയ്ന്‍ നിഗത്തിന്റെ ഏറെ നാളുകളായി റിലീസ് മുടങ്ങിക്കിടന്ന ചിത്രം 'വെയില്‍' ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ വീണ്ടും റിലീസ് മാറ്റുമോ എന്നത് കണ്ടുതന്നെ അറിയണം. എന്തായാലും നേരത്തെ തീരുമാനിച്ച  ജനുവരി 28 ന് തീയറ്ററുകളില്‍ സിനിമ എത്തുമെന്ന് നടന്‍ ഷെയ്ന്‍ നിഗം പറയുന്നു.
 
ചിത്രത്തിന്റെ ട്രൈലര്‍ 2020 ഓഗസ്റ്റിലാണ് പുറത്തു വന്നത്.ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനുമൊടുവില്‍ എത്തിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'എ ജേര്‍ണി ടു സണ്‍റൈസ്' എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ പുറത്തുവന്നത്.
നവാഗതനായ ശരത് മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു.
നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കടുവ' ചിത്രീകരണം തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം, പാക്കപ്പ് തിരുവനന്തപുരത്ത്