ഞാന്‍ എന്ന് മഞ്ജു വാര്യരെ സഹായിക്കാന്‍ തുടങ്ങിയോ അന്നാരംഭിച്ചതാണ് എനിക്കെതിരായ ആക്രമണം: ശ്രീകുമാര്‍ മേനോന്‍

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (19:53 IST)
മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ ആരംഭിച്ചോ അന്നുമുതലാണ് തനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ തുടങ്ങിയതെന്ന് ഒടിയന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളോട് പ്രതികരിക്കാന്‍ മഞ്ജു വാര്യര്‍ക്ക് ബാധ്യതയുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു.
 
മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ ഇങ്ങനെ പറയുന്നത്. മഞ്ജു വാര്യര്‍ എന്ന ബ്രാന്‍ഡ് സൃഷ്ടിക്കപ്പെട്ടത് തന്നിലൂടെയാണെന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള ഒരു കാരണം അതാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.
 
മഞ്ജുവിനെ ഇന്നത്തെ നിലയിലേക്ക് മാറ്റിത്തീര്‍ത്തതോടെയാണ് എനിക്കെതിരായ ആക്രമണങ്ങളും ആരംഭിച്ചത്. ഇപ്പോള്‍ നടക്കുന്നത് അതിന്‍റെ ക്ലൈമാക്സാണ്. ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്‍റെ വിശ്വാസം - ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കുന്നു.
 
വലിയ വിമര്‍ശനങ്ങള്‍ക്കിടയിലും ‘ഒടിയന്‍’ വന്‍ വിജയമായി മാറുകയാണ്. ഇന്ത്യയില്‍ നിന്ന് ആദ്യദിനം 16 കോടിയിലേറെ കളക്ഷന്‍ നേടിയ ഒടിയന്‍ ആഗോളവ്യാപകമായി നേടിയത് മുപ്പതുകോടിയിലേറെയാണ്. ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments