കാളിദാസും കല്യാണിയും ആ സിനിമയിലെത്തിയതെങ്ങനെ ?

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (23:09 IST)
തമിഴ് ആന്തോളജി 'പുത്തം പുതു കാലൈ'യ്ക്ക് എങ്ങും നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയറാം, ഉർവശി, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ച 'ഇളമൈ ഇതോ ഇതോ' എന്ന ഹസ്വ ചിത്രത്തിന് പ്രത്യേകിച്ചും മലയാളി പ്രേക്ഷകർക്കിടയിൽ നിന്നും നല്ല അഭിപ്രായമാണ് കേൾക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിനായി തിരക്കഥയൊരുക്കിയ നടി ശ്രുതി രാമചന്ദ്രൻ ചിത്രത്തിൻറെ വിശേഷങ്ങൾ പങ്കു വെക്കുകയാണ്.
 
നടിയുടെ ഭർത്താവും സംവിധായകനുമായ ഫ്രാന്‍സിസുമായി ചേർന്നാണ് ശ്രുതി തിരക്കഥ പൂർത്തിയാക്കിയത്. പ്രായമുള്ളവരുടെ പ്രണയ കഥ വളരെ മനോഹരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ലോക്ഡൗണിൽ പൂർത്തിയാക്കിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ആണ് ശ്രുതി. 
 
പ്രായമായ ആര്‍ട്ടിസ്റ്റുകളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന നിയമമുണ്ട്. ക്രൂ അംഗങ്ങളടക്കം അഞ്ചില്‍ കൂടുതല്‍ ആളുകളും പാടില്ല. അങ്ങനെയാണ് ജയറാം സാറിലും ഉര്‍വശി മാമിലും എത്തിയത്. സത്യത്തില്‍ ജയറാം സാറിനെക്കാളും ഉര്‍വ്വശി മാമിനേക്കാളും പ്രായമുള്ളവരുടെ പ്രണയമായിരുന്നു മനസില്‍. പ്രണയിക്കുമ്പോള്‍ ചെറുപ്പമാകും എന്ന ആശയമായിരുന്നു ചിത്രത്തിന്. അതുകൊണ്ടാണ് കാളിദാസിനെയും കല്യാണിയെയും കൂടി ഉള്‍പ്പെടുത്തിയത് - മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് മനസ്സുതുറന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

അടുത്ത ലേഖനം
Show comments