Publish Date: Wed, 14 Oct 2020 (12:14 IST)
Updated Date: Wed, 14 Oct 2020 (12:17 IST)
സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച വനിത ഡബിങ് താരത്തിനുള്ള പുരസ്ക്കാര സ്വന്തമാക്കിയത് അഭിനേത്രി കൂടിയായ ശ്രുതി രാമചന്ദ്രനായിരുന്നു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്‌ത കമല എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ശ്രുതിക്ക് അവാർഡ്. ഇപ്പോളിതാ അവാർഡ് നേട്ടത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രുതി.
ജീവിതത്തിലുടനീളം സംഭവിച്ചതിൽ ഏറ്റവും അപ്രതീക്ഷിതമായ കാര്യമായിരുന്നു ഈ അവാർഡെന്ന് ശ്രുതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തന്നിൽ വിശ്വാസം അർപ്പിച്ച സംവിധായകൻ രഞ്ജിത്ത് ശങ്കറിന് നന്ദി പറയുന്നതായും ശ്രുതി പറഞ്ഞു.
എന്റെ ജീവിതത്തിലുടനീളം സംഭവിച്ചതിൽ വച്ച് ഏറ്റവും അപ്രതീക്ഷിതമായ കാര്യമാണിത്. രഞ്ജിത്ത് ശങ്കർ വിശ്വസിച്ചതിന് നന്ദി. ജൂറിക്ക് നന്ദി. നിങ്ങൾ നൽകിയ അപാരമായ സ്നേഹത്തിന് എല്ലാവർക്കും നന്ദി. ശ്രുതി ഫേസ്‌ബുക്കിൽ കുറിച്ചു.