Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാന്‍ ശ്രീദേവിയെ പ്രണയിച്ചിരുന്നു, പിറന്നാള്‍ ദിനത്തില്‍ മനസ്സുതുറന്ന് ആമിര്‍ഖാന്‍

ഞാന്‍ ശ്രീദേവിയെ പ്രണയിച്ചിരുന്നു, പിറന്നാള്‍ ദിനത്തില്‍ മനസ്സുതുറന്ന് ആമിര്‍ഖാന്‍
, ബുധന്‍, 14 മാര്‍ച്ച് 2018 (17:55 IST)
ശ്രീദേവിയോട് തനിക്കു പ്രണയമായിരുന്നു എന്ന് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്‍. ബുധനാഴ്ച  53 വയസ്സ് തികയുന്ന ആമിര്‍ ഒരു  ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. 
 
ശ്രീദേവിയുമായി ഒരു ഫോട്ടോ ഷൂട്ട് മാത്രമാണ് ചെയ്തിട്ടുള്ളത്. ഞാന്‍ അന്നൊരു തുടക്കക്കാരന്‍ മാത്രമായിരുന്നു. അവരാകട്ടെ ബോളിവുഡിലെ സ്വപ്ന സുന്ദരിയും. അന്ന് ഞാന്‍ വലിയ ടെന്‍ഷനിലായിരുന്നു. കാരണം ഞാന്‍ ശ്രീദേവിയുടെ മുന്നില്‍ എത്തിയാല്‍ രണ്ട് സെക്കന്റ് പോലും അവര്‍ക്ക് വേണ്ടിവന്നേക്കില്ല, എനിക്ക് അവരോടുള്ള പ്രണയം തിരിച്ചറിയാന്‍ - അഭിമുഖത്തില്‍ ആമിര്‍ പറഞ്ഞ വാക്കുകളാണിത്. ശ്രീദേവിയോടുള്ള തന്റെ പ്രണയം ഒരിക്കലും മറച്ചുവച്ചിരുന്നില്ലെന്നും ആമിര്‍ പറയുന്നു.
 
ശ്രീദേവിയുടെ മരണസമയത്ത് ആമിര്‍ വിദേശത്തായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ താരം ബോണി കപൂറിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരാരാധന ശരിയല്ലെന്ന് കമല്‍