ആള്‍ക്കൂട്ടത്തെ പേടി, മൈക്കിലൊക്കെ സംസാരിക്കാൻ ഇപ്പോഴും ചമ്മല്‍: സണ്ണി വെയ്ൻ

കെ ആര്‍ അനൂപ്
വെള്ളി, 10 ജൂലൈ 2020 (21:13 IST)
മലയാള സിനിമയ്ക്ക് ‘സെക്കൻഡ് ഷോ' എന്ന ചിത്രം സമ്മാനിച്ചത് രണ്ടു യുവനടൻമാരെയാണ്. ദുൽഖർ സൽമാനും, സണ്ണി വെയ്നും. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരുകൂട്ടം പുതുമുഖങ്ങൾക്ക് സിനിമയിലേക്കുള്ള അവസരം നൽകിയ ചിത്രം കൂടിയായിരുന്നു. സെക്കൻഡ് ഷോയിലൂടെ മലയാള സിനിമയിലെത്തിയ സണ്ണി വെയ്ൻ തൻറെ അനുഭവം ആദ്യസിനിമയിലെ അനുഭവം പറയുകയാണ്.  
 
ആള്‍ക്കൂട്ടത്തോട് പൊതുവേ പേടിയുള്ള വ്യക്തിയാണ് ഞാൻ. ഒരുപാട് ആളുകൾ ഉള്ള സ്ഥലത്തേക്ക് പോകുന്നത് പരമാവധി ഒഴിവാക്കും. കല്യാണങ്ങളും അവാർഡ് ദാന ചടങ്ങുകളും ഒക്കെ ഒഴിവാക്കുവാൻ ശ്രമിക്കും. മൈക്കിലൊക്കെ സംസാരിക്കാൻ ഇപ്പോഴും ചമ്മലാണ്. ചെറുപ്പത്തിൽ നല്ല വികൃതിയായ കുട്ടിയായിരുന്നു.
 
സൗഹൃദത്തിലൂടെയാണ് ആദ്യ സിനിമയിൽ എത്തിയത്. സെക്കൻഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ഞാനും എന്‍ജിനിയറിംഗിന് ഒരുമിച്ച്‌ പഠിച്ചതാണ്. പഠന ശേഷം ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് പോയി. അവൻ സിനിമയിലേക്കും ഞാൻ സോഫ്റ്റ്‌വെയർ എൻജിനീയറായി ബാംഗ്ലൂരിലേക്കും. അവൻറെ മനസ്സിൽ അന്നുമുതലേ സിനിമയായിരുന്നു. അങ്ങനെ ഒരു ഒഴുക്കിൽ പോകുമ്പോഴാണ് ശ്രീനാഥിന്റെ വിളി വന്നത്. 
 
സത്യത്തില്‍ വേറൊരു കഥാപാത്രമാണ് എനിക്കായി മാറ്റിവച്ചിരുന്നത്. ഇതിനിടയില്‍ കുരുടി എന്ന വേഷത്തിനായി ഓഡിഷനൊക്കെ നടക്കുന്നുണ്ടായിരുന്നു. സിനിമയിൽ അറിയപ്പെടുന്ന ചില നടന്മാരെയും പരിഗണിച്ചിരുന്നു. അവസാനം എന്നോട് ശ്രമിച്ചു നോക്കാമോയെന്ന് ചോദിച്ചു. കിട്ടിയ അവസരം പാഴാക്കാതെ ഞാനത് വിനിയോഗിച്ചു - സണ്ണി വെയ്ൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കുന്നു; കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

അടുത്ത ലേഖനം
Show comments