Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാഴ്ച കാണാൻ കവളപ്പാറയിലേക്ക് ആയിരങ്ങൾ, ടൂറിസ്റ്റ് കേന്ദ്രമല്ലെന്ന് സോഷ്യൽ മീഡിയ; അഭ്യർത്ഥനയുമായി സണ്ണി വെയ്ൻ

കാഴ്ച കാണാൻ കവളപ്പാറയിലേക്ക് ആയിരങ്ങൾ, ടൂറിസ്റ്റ് കേന്ദ്രമല്ലെന്ന് സോഷ്യൽ മീഡിയ; അഭ്യർത്ഥനയുമായി സണ്ണി വെയ്ൻ
, ചൊവ്വ, 13 ഓഗസ്റ്റ് 2019 (16:09 IST)
കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും നൂറിനോടടുത്ത് മനുഷ്യർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലുമാണ് പ്രകൃതി താണ്ഡവമാടിയത്. ഇവിടങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 
 
എന്നാൽ, കാഴ്ച കാണാനെത്തിയവർ രക്ഷാപ്രവർത്തനത്തിനു വിലങ്ങുതടിയാവുകയാണ്. ഒരു പ്രദേശം മുഴുവന്‍ ഒലിച്ചു പോയ സംഭവസ്ഥലം നേരിട്ടു കാണാനായി നിരവധിയാളുകളാണ് വാഹനങ്ങളിലും മറ്റുമായി ഇവിടേയ്ക്ക് എത്തുന്നത്. ഇത് മൂലം രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള വാഹനങ്ങള്‍ ഇതിനിടയിൽ പെട്ട് പോവുകയാണ്. 
 
ഇത് ചൂണ്ടിക്കാട്ടി കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കു എന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സണ്ണി വെയ്ന്‍. ‘ലീവ് ആയത് കൊണ്ട് ഉരുള്‍പൊട്ടിയ സ്ഥലം കാണാന്‍ വന്നവരാണത്രെ. ഇവരെ കൊണ്ടും ഇവര് വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല, കിലോമീറ്റര്‍ കണക്കിന് ബ്ലോക്കാണ്, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം.’ സണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
ദുരന്തമുഖമാണെന്നും ടൂറിസ്റ്റ് കേന്ദ്രമല്ലെന്നും സോഷ്യൽ മീഡിയയും പറയുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരിലേക്ക് വരാം, ജനങ്ങളെ കാണാനുള്ള സ്വാതന്ത്ര്യം വേണം'; ഗവർണറുടെ വെല്ലുവിളി ഏറ്റെടുത്ത് രാഹുൽ ഗാന്ധി