അതായിരുന്നു പൃഥ്വിയുടെ ആദ്യ പ്രണയം; തുറന്ന് പറഞ്ഞ് സുപ്രിയ
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുപ്രിയ മനസ്സ് തുറന്നത്.
പൃഥ്വിരാജിന്റെ ആദ്യ പ്രണയിനി ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുപ്രിയ മനസ്സ് തുറന്നത്.
ജീവിതത്തിൽ മൂന്നു കാര്യങ്ങളോടാണ് പൃഥ്വിക്ക് ഇഷ്ടമുളളത്. സിനിമ, കാർ, ക്രിക്കറ്റ്. എന്നിവയാണതെന്നും അതെ സമയം പൃഥ്വിയുടെ ആദ്യ പ്രണയം സിനിമയാണെന്നും സുപ്രിയ പറയുന്നു.
മലയാള സിനിമയുടെ തന്നെ പവർ കപ്പിൾ എന്നറിയപ്പെടുന്ന പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.