Webdunia - Bharat's app for daily news and videos

Install App

'ഒരു അനിയനായും ചേട്ടനായും എന്നും ഞാന്‍ കൂടെ ഉണ്ടാകും';ബ്രദേഴ്‌സ് ഡേ ആശംസകളുമായി ഉണ്ണി മുകുന്ദനും ടോവിനോ തോമസും

കെ ആര്‍ അനൂപ്
തിങ്കള്‍, 24 മെയ് 2021 (16:53 IST)
ബ്രദേഴ്‌സ് ഡേ ആശംസകളുമായി ഉണ്ണി മുകുന്ദനും ടോവിനോ തോമസും. തന്റെ സഹോദരനൊപ്പം ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ടോവിനോ ബ്രദേഴ്‌സ് ഡേ ആഘോഷിച്ചത്. ഏത് പ്രതിസന്ധി ഘട്ടത്തിലും എന്റെ കൂടെ നില്‍ക്കുന്ന ഒരുപാട് സഹോദരങ്ങളെ എനിക്ക് കിട്ടിയെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
 
ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക് 
 
'സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് മുതല്‍ എന്നെ ഇഷ്ടപ്പെട്ട് എന്നെ സ്‌നേഹിച്ചു എന്നെ സപ്പോര്‍ട്ട് ചെയ്ത, എനിക്ക് വേണ്ടി വാദിക്കാനും, ഏത് പ്രതിസന്ധി ഘട്ടത്തിലും എന്റെ കൂടെ നില്‍ക്കുകയും ചെയ്യുന്ന ഒരുപാട് സഹോദരങ്ങളെ എനിക്ക് കിട്ടി. കേരളത്തില്‍ എവിടെ പോയാലും എനിക്ക് വേണ്ടി കാത്തിരിക്കുന്ന അനിയന്മാര്‍ ഉണ്ടെന്ന വിശ്വാസവും സന്തോഷവും എന്റെ കൂടെ എന്നുമുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ പ്രാര്‍ത്ഥനകളും നിങ്ങള്‍ എനിക്ക് അയക്കുന്ന മെസ്സേജുകള്‍ എല്ലാം തന്നെ ഞാന്‍ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. എന്റെ എല്ലാ അനിയന്മാര്‍ക്കും ചേട്ടന്മാര്‍ക്കും ഈ സഹോദരന്റെ ബ്രദേഴ്‌സ് ഡേ ആശംസകള്‍. ഒരു അനിയനായും ചേട്ടനായും എന്നും ഞാന്‍ കൂടെ ഉണ്ടാകും'-ഉണ്ണി മുകുന്ദന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ വരുമാനം ഒരു കോടിരൂപ

അടുത്ത ലേഖനം
Show comments