Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച് കള, പുതിയ വിവരങ്ങളുമായി ടോവിനോ തോമസ്

ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച് കള, പുതിയ വിവരങ്ങളുമായി ടോവിനോ തോമസ്

കെ ആര്‍ അനൂപ്

, വ്യാഴം, 20 മെയ് 2021 (08:52 IST)
'കള' തമിഴിലും മലയാളത്തിലുമായി ആമസോണ്‍ പ്രൈമിലൂടെ എത്തുന്ന വിവരം കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ രോഹിത് വി എസ് അറിയിച്ചത്. ഇപ്പോളിതാ സ്ട്രീമിംഗ് ആരംഭിച്ച വിവരം ടോവിനോ തോമസ് കൈമാറി. ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാനാകാത്ത പ്രേക്ഷകര്‍ക്ക് ആമസോണ്‍ പ്രൈമിലൂടെ ചിത്രം ആസ്വദിക്കാം. അതേസമയം തെലുങ്ക്, ഹിന്ദി ഡബ്ബഡ് പതിപ്പുകള്‍ അണിയറയില്‍ ഒരുങ്ങുന്ന വിവരവും സംവിധായകന്‍ പങ്കുവെച്ചു.
 
റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങളാണ് സിനിമയിലെ പ്രധാന ആകര്‍ഷണം.വളരെ കുറച്ചു കഥാപാത്രങ്ങളും വേറിട്ട കഥ പരിസരവുമാണ് ചിത്രത്തില്‍ ഉള്ളത്.അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് കള പറയുന്നത്.ലാല്‍, ദിവ്യ പിള്ള തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിലർ സൈസ് ചോദിച്ച് ഇൻബോക്സിൽ വരും,ചിലർ സ്വകാര്യ ഭാഗങ്ങൾ അയയ്ക്കും: തുറന്ന് പറഞ്ഞ് നിത്യ മേനോൻ