Publish Date: Thu, 20 Dec 2018 (10:59 IST)
Updated Date: Thu, 20 Dec 2018 (11:04 IST)
പ്രേമം എന്നൊരു വാക്ക് പോലും നിഷിദ്ധമായിരുന്ന തലമുറയാണ് തങ്ങളുടേതെന്ന് നടി ഉര്‍വ്വശി. ’പ്രേമം എന്ന് കല്‍പനചേച്ചി പറഞ്ഞതിന് അച്ഛന്‍ ഒരു അടികൊടുത്തിട്ട് വായില്‍ നിന്നും ചോര വന്നതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു‘.- ഉർവശി പറയുന്നു. പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് നടി മനസ്സുതുറന്നത്.
അന്ന് ചേച്ചിക്ക് ഒരു 12 വയസ് പ്രായം കാണും. കല്‍പന ചേച്ചി സിനിമയുടെ കഥ പറയുകയാണ്, ശിവാജിഗണേശന്‍ അവരെ പ്രേമിക്കും എന്നൊക്കെ പറഞ്ഞു, ഉടനെ പ്രേമം എന്നു പറഞ്ഞാന്‍ എന്താണ് എന്ന് അച്ഛന്‍ ചോദിച്ചു. അപ്പോള്‍ അച്ഛാ രണ്ടുപേരും ഭയങ്കര പ്രേമമായിട്ട് കല്യാണം കഴിക്കും അതാണ് പ്രേമം എന്നു ചേച്ചി പറഞ്ഞു. അതു പറഞ്ഞപ്പോള്‍ അച്ഛന്‍ അടിവച്ചു കൊടുത്തു. വായിൽ നിന്നു ചോര വരെ വന്നുവെന്ന് ഉർവശി പറയുന്നു.
‘എന്റെ ഉമ്മാന്റെ പേരി’ല്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. അമ്മ മകന്‍ ബന്ധത്തിനു ഊന്നല്‍ കൊടുത്തു കൊണ്ടുള്ള ഒരു ചിത്രമാണിത്. ടൊവീനോയും ഉര്‍വ്വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.