‘ഞാന്‍ മോഹന്‍ലാലിന് കൊടുത്തതുപോലെ ഒരു പണി ലോകത്ത് ഒരു നായികയും കൊടുത്തിട്ടുണ്ടാവില്ല’ - തുറന്നുപറഞ്ഞ് ഉര്‍വ്വശി

കെ ആര്‍ അനൂപ്
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (13:50 IST)
മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് 'മിഥുനം'. ചെറുകിട വ്യവസായം തുടങ്ങാനായി ഓഫീസുകൾ തോറും കയറിയിറങ്ങുന്ന സേതുമാധവനെയും പ്രേമനെയും മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. സേതുമാധവൻറെ ഭാര്യ സുലോചനയായി എത്തിയത് ഉർവ്വശി ആയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയവും പിന്നീട് വിവാഹത്തിന് ശേഷമുള്ള പിണക്കങ്ങളും ഇണക്കങ്ങളും രസകരമായ രീതിയിലാണ് പ്രിയദർശൻ സിനിമയിലൂടെ വരച്ചു കാണിച്ചത്. ഈ ചിത്രത്തിൽ മോഹൻലാലും ശ്രീനിവാസനും കൂടി നായികയെ പായയില്‍ ചുരുട്ടിയെടുത്ത് കടത്തുന്ന സീനിനെ കുറിച്ച് പറയുകയാണ് ഉർവ്വശി.
 
“പലരും ഈ സീനിൽ ഡ്യൂപ്പ് ആയിരുന്നോ എന്ന് ചോദിച്ചിട്ടുണ്ട്. അവർക്ക് 'അല്ല' എന്നാണ് മറുപടിയാണ് നൽകിയത്. ഞാന്‍ ലാലേട്ടനും ശ്രീനിയേട്ടനും കൊടുത്ത വലിയ പണിയായിരുന്നു ആ സീന്‍. ആ സീനില്‍ ഒരു ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. എന്നെ തന്നെയാണ് അവര്‍ രണ്ടു പേരും കൂടി ചുമന്ന് കൊണ്ടുനടന്നത്. ലാലേട്ടനേക്കാള്‍ ശ്രീനിയേട്ടന് പൊക്കം കുറവായതിനാല്‍ അദ്ദേഹത്തിന്റെ ചുമലില്‍ ആയിരുന്നു ഭാരം ഏറെയും. ലോകത്ത് ഒരു നായികയും പായയില്‍ ചുരുണ്ടുകൂടി നായകനൊപ്പം ഒളിച്ചു കടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. എനിക്കാണ് ആ ഭാഗ്യം ലഭിച്ചത്” - ഉർവ്വശി പറയന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments