Webdunia - Bharat's app for daily news and videos

Install App

വിജയ് കഴിഞ്ഞാല്‍ പിന്നെ ധനുഷ്, യഥാര്‍ത്ഥ പിന്‍‌ഗാമി!

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (15:08 IST)
അയന്‍, കോ, കവന്‍ തുടങ്ങിയ വമ്പന്‍ തമിഴ് ഹിറ്റുകളുടെ സംവിധായകനാണ് കെ വി ആനന്ദ്. അദ്ദേഹം ‘അനേകന്‍’ എന്ന സിനിമ പ്ലാന്‍ ചെയ്യുന്ന സമയം.  ആ സിനിമയില്‍ ആദ്യം ദളപതി വിജയ് നായകനാകണമെന്നായിരുന്നു കെ വി ആനന്ദ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അത് പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല.
 
"ഒരു നടനെ ഡേറ്റിനായി സമീപിക്കുന്നതിന് മുമ്പ് കഥയെക്കുറിച്ച് ഒരു പൂര്‍ണരൂപം മനസിലും തിരക്കഥ കൈയിലും ഉണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. ഐഡിയ മാത്രം പറയുന്നതില്‍ എനിക്ക് താല്‍പ്പര്യവുമില്ല, അതില്‍ വിശ്വാസവുമില്ല. ഒരു കഥ, അത് എങ്ങനെ മുന്നോട്ടു പോകും എന്നതിനെക്കുറിച്ച് ഒരു പ്ലാന്‍ ഉണ്ടെങ്കില്‍ കഥ പറയുന്നതിന് ഒരു ആത്മവിശ്വാസം വരും. മാട്രാന്‍ കഴിഞ്ഞ് അനേകന്‍ എന്ന സിനിമയുടെ തിരക്കഥ തയ്യാറാകാന്‍ നാലുമാസത്തെ സമയം എടുത്തു. തിരക്കഥയുമായി വിജയെ സമീപിച്ചപ്പോള്‍‍, നിര്‍ഭാഗ്യമെന്നുപറയട്ടെ വിജയ് രണ്ട് ചിത്രങ്ങള്‍ - ജില്ലയും കത്തിയും - കമ്മിറ്റ് ചെയ്തുകഴിഞ്ഞിരുന്നു" - കെ വി ആനന്ദ്  ഓര്‍മ്മിച്ചു.
 
"അനേകന്‍റെ തിരക്കഥ വിജയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. ചെയ്യാം എന്ന് പറയുകയും ചെയ്തു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞേ ഡേറ്റുള്ളൂ. ഷൂട്ടിംഗ് ആരംഭിക്കാന്‍ തന്നെ അത്രയും കാത്തിരിക്കണം. എന്‍റെ അവസ്ഥ മനസിലാക്കി വിജയ് തന്നെയാണ് പറഞ്ഞത് ധനുഷിനെ നായകനാക്കി അനേകന്‍ പൂര്‍ത്തിയാക്കണം എന്ന്" - കെ വി ആനന്ദ് വെളിപ്പെടുത്തുന്നു.
 
ഒരു റൊമാന്‍റിക് ത്രില്ലറായിരുന്നു അനേകന്‍. അമീര ദസ്തര്‍ ആയിരുന്നു ധനുഷിന്‍റെ നായിക. കാര്‍ത്തിക് വില്ലനായി. പല കാലങ്ങളിലൂടെ സഞ്ചരിച്ച് കഥ പറയുന്ന ചിത്രത്തിന് ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments