Select Your Language

Notifications

webdunia
webdunia
webdunia
webdunia

4 ദിവസം കൊണ്ട് 150 കോടി, വിജയ് ചിത്രം സര്‍ക്കാര്‍ ബ്രഹ്‌മാണ്ഡഹിറ്റിലേക്ക്!

4 ദിവസം കൊണ്ട് 150 കോടി, വിജയ് ചിത്രം സര്‍ക്കാര്‍ ബ്രഹ്‌മാണ്ഡഹിറ്റിലേക്ക്!
, ശനി, 10 നവം‌ബര്‍ 2018 (15:35 IST)
ദളപതി വിജയ് നായകനായ സര്‍ക്കാരിന്‍റെ ആഗോള ബോക്സോഫീസ് കളക്ഷന്‍ നാലുദിവസം കൊണ്ട് 150 കോടി കടന്നു. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് കടന്നപ്പോഴും അതിന്‍റെ അനന്തരഫലമായി ഏതാനും രംഗങ്ങള്‍ മുറിച്ചുമാറ്റിയപ്പോഴും ചിത്രത്തിന്‍റെ കളക്ഷനില്‍ ഒരു കുറവുമില്ല. പ്രതിഷേധങ്ങള്‍ക്കിടയിലും ലോകമെങ്ങും സര്‍ക്കാര്‍ കളിക്കുന്ന തിയേറ്ററുകളിലേക്ക് ജനം ഇരമ്പിയെത്തുന്നു. 
 
വെറും രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടം നേടിയ സര്‍ക്കാര്‍ നാലുദിവസം കൊണ്ട് 150 കോടിയും പിന്നിട്ട് കുതിക്കുകയാണ്. വിജയ് ചിത്രമായ ‘തെരി’യുടെ ടോട്ടല്‍ കളക്ഷനെയും പിന്തള്ളിയാണ് ഈ പടയോട്ടം. അടുത്ത ദിവസം തന്നെ ചിത്രം 200 കോടി കളക്ഷന്‍ പിന്നിടുമെന്നാണ് വിവരം.
 
150 കോടി കളക്ഷന്‍ പിന്നിടുന്ന മൂന്നാമത്തെ വിജയ് ചിത്രമാണ് സര്‍ക്കാര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചുകൊണ്ടാണ് മുന്നേറുന്നത്. എ ആര്‍ റഹ്‌മാന്‍റെ സംഗീതവും ഗിരീഷ് ഗംഗാധരന്‍റെ ഛായാഗ്രഹണവും ഈ സിനിമയുടെ വലിയ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു.
 
നിരൂപകരുടെ സമ്മിശ്രപ്രതികരണങ്ങള്‍ ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്ന് ഭയന്നിരിക്കുമ്പോഴാണ് ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയത്. ഇത് പടം ബമ്പര്‍ ഹിറ്റാക്കി മാറ്റി. സണ്‍ പിക്‍ചേഴ്സാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനിയുടെ 2.0 യുടെ കാര്യവും സ്വാഹ; തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ ഞെട്ടി കോളിവുഡ്