Webdunia - Bharat's app for daily news and videos

Install App

‘വില്ലന്‍’ തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന പ്രേക്ഷകരുടെ വാശി ഹീനയുക്തി: എ കെ സാജന്‍

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (18:49 IST)
ഓരോ സംവിധായകര്‍ക്കും അവരുടേതായ ഭാഷയും ശൈലിയുമുണ്ടെന്നും ‘വില്ലന്‍’ സിനിമയുടെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും അതുണ്ടെന്നും അത് തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന പ്രേക്ഷകരുടെ വാശി ഹീനയുക്തിയാണെന്നും തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്‍. താരത്തെക്കാള്‍ ലാലെന്ന നടനവിസ്മയത്തെ അടയാളപ്പെടുത്തിയ സിനിമകളില്‍ വില്ലനും ഓര്‍മ്മിക്കുമെന്നും എ കെ സാജന്‍ പറയുന്നു.
 
ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് എ കെ സാജന്‍ ഇതുപറയുന്നത്. സാജന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:
 
ചില തിരക്കുകള്‍ കാരണം വില്ലന്‍ ഇപ്പോഴാണ് കാണാന്‍ സാധിച്ചത്. സിനിമ വളരെ ഇഷ്ടമായി. മുന്‍വിധികളെ തകര്‍ക്കുന്നവനാണ് നല്ല സംവിധായകന്‍. ഡി കണ്‍സ്ട്രക്ഷനെക്കുറിച്ച് നന്നായി പഠിക്കുകയും, അത് പ്രയോഗിക്കാനറിയുകയും ചെയ്യുന്ന സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. 
 
ത്രില്ലര്‍ സിനിമയ്ക്ക് മന്ദതാളം പാടില്ലെന്ന് ആരും എവിടെയും എഴുതിവച്ചിട്ടില്ല. അങ്ങനെയൊരു നിയമമുണ്ടെങ്കില്‍തന്നെ അവയെ പൊളിച്ച് പുറത്തുകടക്കുകയാണ് വേണ്ടത്. വില്ലന്‍ അത്തരത്തിലൊരു ധീരമായ ചുവടുവപ്പാണ്. മാര്‍ക്കറ്റിനനുസരിച്ച് ചേരുവകള്‍ ചേര്‍ത്ത് വിഭവങ്ങളുണ്ടാക്കി വിളമ്പുകയല്ല നല്ല സംവിധായകര്‍ ചെയ്യേണ്ടത്. ഓരോ സംവിധായകര്‍ക്കും അവരുടെതായ ഭാഷയും ശൈലിയുമുണ്ട്. അത് തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന ചില പ്രേക്ഷകരുടെ വാശി ഹീനയുക്തിയാണ്.
 
വില്ലനിലെ കഥാപാത്രങ്ങള്‍ ലാഘവ സ്വഭാവമുള്ള പരിസരങ്ങളില്‍ നിന്നല്ല കടന്നുവരുന്നത്‌. മാത്യു മാഞ്ഞൂരാന്‍ കുറ്റവാളിയെ തേടുമ്പോഴും, യഥാര്‍ത്ഥത്തില്‍ അയാള്‍ അയാളുടെ ജീവിതത്തിന്റെ പൊരുള്‍ തന്നെയാണ് തേടുന്നതും. ഇതുപോലുള്ള അപരിചിതമായ ഘടകങ്ങളാണ് ചിത്രത്തെ അസാധാരണമാക്കുന്നത്. 
 
നല്ല സിനിമകള്‍ തിരിച്ചറിയപ്പെടുക തന്നെ ചെയ്യും. ആദ്യ ദിനങ്ങളിലെ നെഗറ്റീവ് റിവ്യൂകളെ പിന്തള്ളി വില്ലന്‍ മുന്നോട്ട് പോകുന്നതില്‍ സന്തോഷമുണ്ട്. തീര്‍ച്ചയായും, താരത്തെക്കാള്‍ ലാലെന്ന നടനവിസ്മയത്തെ അടയാളപ്പെടുത്തിയ സിനിമകളില്‍ വില്ലനും ഓര്‍മ്മിക്കും. പ്രിയ സുഹൃത്ത് ബി ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് കാരണം എന്താണെന്നറിയാമോ

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം പേര്‍ക്ക് മാത്രം; ഒന്നാം സ്ഥാനം കാനഡയ്ക്ക്!

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍

അടുത്ത ലേഖനം
Show comments