മമ്മൂട്ടിക്ക് മേലെ പറക്കാന്‍ ആരുണ്ട് ? 2024 തൂക്കി മെഗാസ്റ്റാര്‍, ആദ്യദിന ഔദ്യോഗിക ആഗോള കളക്ഷന്‍ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 25 മെയ് 2024 (09:11 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോയുടെ ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് നിര്‍മാതാക്കള്‍ കൈമാറിയത്. ആദ്യ ദിവസത്തെ കണക്കാണ് മമ്മൂട്ടി കമ്പനി പങ്കുവെച്ചത്. 17.3 കോടി രൂപയാണ് ടര്‍ബോയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. 2024ലെ മികച്ച ഓപ്പണിങ് കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി. ഇതോടെ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മാറുകയും ചെയ്തു.
 
മെയ് 23ന് റിലീസ് ചെയ്ത ടര്‍ബോ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. റിലീസിന് മുമ്പ് തന്നെ പ്രീ സെയിലിലൂടെ മികച്ച കളക്ഷന്‍ ടര്‍ബോ നേടിയിരുന്നു. മൂന്നു കോടിയില്‍ കൂടുതല്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.റിലീസ് ദിനത്തില്‍ 224 എക്‌സ്ട്രാ ഷോകളും ഉണ്ടായിരുന്നു. ഇന്നലെയും നൂറിലധികം എക്‌സ്ട്രാ ഷോകള്‍ നടന്നു.
 
റിലീസ് ദിവസം വിവിധ തിയേറ്ററുകളിലായി എറണാകുളം ജില്ലയില്‍ മാത്രം 40 എക്‌സ്ട്രാ ഷോകളാണ് നടന്നത്. തിരുവനന്തപുരത്ത് 22ലധികം ഷോകളും കോഴിക്കോട് മലപ്പുറം ജില്ലകളിലായി 50 ലധികം ലൈറ്റ് ഷോകളും നടന്നു.
  
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

അടുത്ത ലേഖനം
Show comments