അതിനുള്ള അനുവാദം മമ്മൂക്ക തരണം, അന്നു ഇന്നും ഞാന്‍ കാത്തിരിക്കുന്നു: മഞ്ജു വാര്യര്‍

ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു, മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍: മഞ്ജു വാര്യര്‍

Webdunia
ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (18:10 IST)
മലയാള സിനിമയുടെ ഭാഗ്യനായികയാണ് മഞ്ജു വാര്യര്‍. തിരിച്ചുവരവിനു ശേഷവും താരത്തിനു കൈനിറയെ ചിത്രങ്ങളാണുള്ളത്. നിരവധി നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും മഞ്ജു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടില്ല. എന്തിനധികം പറയുന്നു, മമ്മൂട്ടിയോടൊപ്പം ഒരു ഫ്രയിമില്‍ പോലും മഞ്ജു എത്തിയിട്ടില്ല.
 
മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്ന് നടി പറയുന്നു. പണ്ടും മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, അന്നത് നടന്നില്ല. തിരിച്ചു വന്നിട്ട് ഇത്രയായിട്ടും ഒരിക്കല്‍ പോലും അതിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഏറെ ആഗ്രഹത്തോടെ ഞാന്‍ കാത്തിരിക്കുകയാണ് മമ്മൂക്കയെന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രയിമില്‍ നില്‍ക്കാനെന്ന് മഞ്ജു പറയുന്നു.
 
ആ ഭാഗ്യം ഒന്നു വേറെ തന്നെയാണ്. ഇത്ര നന്നായി സൗന്ദര്യം സൂക്ഷിക്കുന്ന, ഹാന്‍സം ആയ മെഗാസ്റ്റാര്‍ വേറെ ആരുണ്ട്. അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ, കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ, ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണത്; മഞ്ജു പറയയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു തന്റെ ഈ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments