Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നു: റിമ കല്ലിങ്കലിന്‍റെ വെളിപ്പെടുത്തല്‍

കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നു: റിമ കല്ലിങ്കലിന്‍റെ വെളിപ്പെടുത്തല്‍
, വെള്ളി, 17 മാര്‍ച്ച് 2017 (18:54 IST)
ആക്രമിക്കപ്പെടുമ്പോള്‍ കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് ആക്രമണത്തിനിരയായ നടി ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ പിന്നീട് ആ തീരുമാനം നടി മാറ്റുകയായിരുന്നെന്ന് നടിയുടെ അടുത്ത കൂട്ടുകാരിയായ ചലച്ചിത്രതാ‍രം റിമ കല്ലിങ്കലാണ് വെളിപ്പെടുത്തുന്നത്.
 
‘വനിത’യുടെ ‘സിനിമയ്ക്ക് അകത്തും പുറത്തും നടിമാര്‍ എത്രത്തോളം സുരക്ഷിതരാണ്’ എന്ന ഫീച്ചറിലാണ് റിമ കല്ലിങ്കല്‍ ഇക്കാര്യം പറയുന്നത്.
 
“എന്‍റെ കൂട്ടുകാരി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ്. എത്ര മനക്കരുത്തോടെയാണ് അവള്‍ നില്‍ക്കുന്നത്. ഒരു പട്ടി കടിച്ചാല്‍ എന്താണ് ചെയ്യുക? ഡെറ്റോളിട്ട് കഴുകും, മുറിവ് കെട്ടിവയ്ക്കും, ഇന്‍‌ജക്ഷനെടുക്കും. അത്രയേയുള്ളൂ എന്നവള്‍ ഉറച്ചുവിശ്വസിക്കുന്നു” - റിമ പറയുന്നു.
 
“കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നെന്ന് പറഞ്ഞു. പക്ഷേ ചാടിയാല്‍ അംഗഭംഗം വരികയോ മരിക്കുകയോ ചെയ്യാം എന്ന് അടുത്ത നിമിഷം അവള്‍ തിരിച്ചറിഞ്ഞത്രേ. അവളുടെ ഏറ്റവും വലിയ സ്മാര്‍ട്‌നെസായി എനിക്ക് തോന്നിയിട്ടുള്ളത് ആ തീരുമാനം തന്നെയാണ്. മറിച്ചായാല്‍ അവള്‍ അനുഭവിക്കേണ്ടിവരുന്ന വേദനയും ദുരന്തവും എത്രയോ വലുതായേനെ” - റിമ വ്യക്തമാക്കുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട്: വനിത

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സിനിമാക്കാര്‍ ആരും വിളിക്കാറില്ല’ - കലാഭവന്‍ മണിയുടെ മകള്‍ വെളിപ്പെടുത്തുന്നു!